ഗവൺമെന്റ് എൽ പി എസ്സ് ഐങ്കാമം/അക്ഷരവൃക്ഷം/ആരോഗ്യം

Schoolwiki സംരംഭത്തിൽ നിന്ന്
11:44, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44502ayinkamamglps (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ആരോഗ്യം | color= 2 }} <p> <br> മായയ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ആരോഗ്യം


മായയെ ഇന്നും കാണുന്നില്ലല്ലോ പാവം സുഖമില്ലായിരിക്കും ഇന്നും വൈകി അച്ഛന്റെ കൂടെ പാടത്ത് പോയാൽ ഇങ്ങനെയാ.അസംബ്ലി തുടങ്ങിയിട്ടുണ്ടാവും അനിത നടപ്പിന്റെ വേഗത കൂട്ടി. അനിതേ മായ ഇന്നും വന്നില്ലേ ടീച്ചർ ചോദിച്ചു. ഇല്ല ടീച്ചർ അവൾക്ക് ഛർദ്ദിയും വയറുവേദനയുമാണ്. രജനി ടീച്ചർ പഠിപ്പിച്ച് തുടങ്ങി .എന്താണ് രോഗം, രോഗപ്രതിരോധം കിട്ടാൻ എന്ത് ചെയ്യണം, ആരോഗ്യം എന്നാൽ എന്ത് തുടങ്ങിയവയാണ് ഇന്നത്തെ ക്ലാസിൽ ടീച്ചർ പറഞ്ഞത് .രോഗ പ്രതിരോധശേഷി ഉണ്ടാകുന്നതിൽ നാം പ്രധാനമായും ശ്രദ്ധിക്കേണ്ട ഒന്നാണ് നാം കഴിക്കുന്ന ആഹാരം.വില കൂടിയതും രുചികരവുമായ ഭക്ഷണം കടകളിൽ നിന്ന് വാങ്ങി കഴിക്കുന്നതിനേക്കാൾ എത്രയോ നല്ലതാണ് നാം കൃഷി ചെയ്യുന്ന ഭക്ഷണ സാധനങ്ങൾ വീട്ടിൽ പാകം ചെയ്ത് കഴിക്കുന്നത്. വിഷം ഇല്ലാത്ത ആഹാരവും കഴിക്കാം രോഗപ്രതിരോധശേഷിയും വർദ്ധിക്കും. എപ്പോഴും മായയ്ക്ക് രോഗം വരുന്നതിന്റെ കാരണം അപ്പോഴാണ് അനിതയ്ക്ക് മനസ്സിലായത്., രുചിയല്ല ഗുണമാണ് പ്രധാനം.,

ആഷികാ .എസ്
3A ഗവണ്മെന്റ് .എൽ .പി .എസ് .അയിങ്കമാം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ