ജി.യു.പി.എസ് പെരിഞ്ഞനം/അക്ഷരവൃക്ഷം/മഹാ വിന

11:39, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24551 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=മഹാ വിന <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാ വിന

ലോകമാകെ ഞെട്ടി വിറച്ച മഹാവിന
മരവിപ്പിച്ചു കളഞ്ഞോരോ മനവും ശരീരവും.
ഹൃദയം കാർന്നു തിന്നുമാ മഹാവിന
നിശ്ചല മാക്കുന്നു നിഷ് പ്രയാസമോരോ ഹൃദയങ്ങളും
ദിനം പ്രതി പൊലിഞ്ഞു പോകുന്നി താ
ഒരായിരം ജീവനും ജീവിത വും
ഒരു നോട്ടവും സ്പർശവു മില്ലാതെ വിട്ടകലുന്നു ഹൃദയങ്ങൾ
ഒന്നിനും കഴിയാതെ വെമ്പലോടെ ഉരുകുന്നു ഉറ്റവർ
ലോകൈക നാഥാ നിൻ പരീക്ഷണങ്ങളിൽ
വെന്തു നീറുന്നു ഓരോ കുഞ്ഞു മനസ്സും
കാത്ത് കൊള്ളണമേ ഞങ്ങളെ നീ
ഇല്ലായ്മ ചെയ്യേണമീ മഹാ മാരിയെ

ഹംദാൻ മസൂദ്
6 ബി ഗവ.യു.പി.സ്കൂൾ.പെരിഞ്ഞനം
വലപ്പാട് ഉപജില്ല
തൃശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത