Schoolwiki സംരംഭത്തിൽ നിന്ന്
മനുഷ്യന്റെ നിലനിൽപ്പും, മാറേണ്ടുന്ന ലോകവും
മനുഷ്യൻ്റെ നിലനിൽപും, മാറേണ്ടുന്ന ലോകവും
........................................
ഇന്ന് നമ്മുടെ ലോകം ആശങ്കാജനകമായ ഒരു സാഹചര്യത്തിലൂടെയാണ് കടന്ന് പൊയ്ക്കൊണ്ടിരിക്കുന്നത്. ചൈനയിലെ വുഹാനിൽ പൊട്ടി പുറപ്പെട്ട കൊറോണ വൈറസ് പരത്തുന്ന കോവിഡ് - 19 എന്ന മഹാമാരിക്കു മുന്നിൽ ലോകം വിറങ്ങലിച്ചു നിൽക്കുകയാണ് ഇന്ന്.
എണ്ണമില്ലാത്ത അണ്വായുധങ്ങൾ സ്വന്തമായുള്ള വൻകിട രാജ്യങ്ങൾ പോലും കൊറോണ വൈറസിന് മുന്നിൽ പകച്ചു നിൽക്കുമ്പോൾ, നമ്മുടെ കൊച്ചു കേരളം ഒരു ദുരന്ത മുഖത്ത് എങ്ങനെയാണ് പ്രതിരോധം തീർക്കണ്ടതെന്ന കാര്യത്തിൽ ലോകത്തിന് തന്നെ മാതൃകയായിരിക്കുന്നു.
ലോകത്തിന് തന്നെ ഭീഷണിയായിക്കൊണ്ട് പല പുതിയ രോഗങ്ങളുടെയും വൈറസുകൾ, ജനിത മാറ്റം വഴിയും പ്രത്യക്ഷപ്പെടുന്നത്, പ്രകൃതി വിരുദ്ധമായ വികസന നയങ്ങളുടെ ഫലമായുള്ള ആഗോള താപനവും കാലാവസ്ഥ വ്യതിയാനവും കാരണമാണെന്ന് പ്രകൃതി ശാസ്ത്രജ്ഞന്മാർ അഭിപ്രായപ്പെട്ട് കഴിഞ്ഞു. പ്രകൃതിയുടെ തിരിച്ചടിയിൽ നിന്നും നാം പാഠം പഠിക്കേണ്ടതുണ്ട്. ജനങ്ങളുടെ ആരോഗ്യ സുരക്ഷയ്ക്കായി ചെറിയ തുകകൾ നീക്കിവയ്ക്കുകയും, ആയുധ നിർമ്മാണത്തിനും യുദ്ധ സന്നാഹങ്ങൾക്കുമായി ശതകോടികൾ ചെലവഴിക്കുകയും ചെയ്യുന്ന ലോക രാഷ്ട്രങ്ങളുടെ കണ്ണ് ഇനിയും തുറക്കേണ്ടിയിരിക്കുന്നു.
ലോകജനതയുടെ ആരോഗ്യ സംരക്ഷണത്തിനായുള്ള പദ്ധതികളും, പ്രകൃതിയെ സംരക്ഷിച്ചു കൊണ്ടുള്ള വികസനങ്ങളും മാത്രമായിരിക്കണം ഇനി ലോകത്തിൻ്റെ മുന്നിലുള്ള അജണ്ട.
വ്യക്തി ശുചിത്വം, സാമൂഹ്യ അകലം എന്നിവ പാലിച്ചുകൊണ്ട് നമ്മുടെ മുന്നിലുള്ള ഈ ലോക ദുരന്തത്തെപ്രതിരോധിച്ച് തോൽപ്പിച്ചു കൊണ്ട് നമുക്ക് പുതിയൊരു ലോകത്തിനായി കാത്തിരിക്കാം.
- ആദർശ്.പി.വി
|