എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/അക്ഷരവൃക്ഷം/ ദിവ്യരാഗം

10:54, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ദിവ്യരാഗം

ഞാൻ എന്നും നിന്നെ ധ്യാനിക്കുന്നു
എൻ്റെ മനസ്സിൻ്റെ അജ്ഞാതലങ്ങളിൽ
നിൻ്റെ നിതാന്തസ്മരണ തളിരിടുന്നു
ആയിരം രാഗങ്ങൾ ഉതിരുന്നു
ഇടമുറിയാത്ത സ്വർഗ്ഗസംഗീതത്തിൻ്റെ
വീചികൾ എന്നിൽ നിറയുന്നു
നൂറുനൂറു തന്തികളുടെ സ്പന്ദനങ്ങളിൽ
വിടരുന്ന രാഗലയം
നിത്യനൂതാനങ്ങളായ പ്രേമഗീതികളിൽ
എൻ്റെ ആത്മാവ് പുളകം കൊള്ളുന്നു
ഞാൻ നിൻ്റെ സംഗീതമാണ്,
നിശ്ശബ്ദസംഗീതം.

ഡൊമിനിക് സാവിയോ
9 ഡി എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത