42601 - ഗവ.എൽ.പി.എസ്.അരുവിപ്പുറം സ്ക്കൂളിലെ കുട്ടികളുടെ അക്ഷരവൃക്ഷം സൃഷ്ടികൾ/മഹാവ്യാധി

Schoolwiki സംരംഭത്തിൽ നിന്ന്
08:50, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abhaykallar (സംവാദം | സംഭാവനകൾ)
മഹാവ്യാധി

മഹാവ്യാധി
പറയാതെ അറിയാതെ ചൈനയിലെത്തി
അവിടെന്നു ദേശങ്ങൾ താണ്ടി നടക്കുന്നു .
ലോകമുറക്കുന്നു , ലോകമുണരുന്നു
കാണുന്ന കാഴ്ചകൾ വിസ്മയ കാഴ്ച്ചകൾ.
നേരിന്റെ പാതയിൽ നേടിയതൊക്കെയും
വ്യാധിക്ക് മുന്നിൽ മുട്ടുകുത്തുന്നു.
അമ്പലം പള്ളികൾ കൊട്ടിയടയ്ക്കുന്നു
കാഴ്ചകളൊക്കെയും വേണ്ടാന്നു വയ്കുന്നു
കോവിഡിൻ വ്യാധികൾ പെറ്റുപെരുകുന്നു
ബഹുജനം പലവിധം മുറവിളി കൂട്ടുന്നു
കാലത്തിനൊപ്പം ഒഴുകുന്ന മർത്യന്
രോഗത്തി൯ ശാന്തി വിദൂരമല്ല
സാമൂഹ്യസമ്പർക്കം ഒന്നുമില്ലാതെ
നേരിടാം മാനവരാശിക്ക് വേണ്ടി
 

അ൯സൽന എം അക്ബർ
3 ബി ഗവ.എൽ.പി.എസ്.അരുവിപ്പുറം
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത