നിർമ്മല ഭവൻ ഗേൾസ് എച്ച്. എസ്. എസ്/അക്ഷരവൃക്ഷം/കാലത്തിന്റെ വികൃതി

08:24, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43044 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കാലത്തിന്റെ വികൃതി | color= 4 }} <center>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കാലത്തിന്റെ വികൃതി

നാടിനെ സംരക്ഷിക്കാനായി,
കൂട്ടരേ നമ്മൾക്കൊന്നിക്കാം,
ഐക്യത്തോടെ മുന്നേറാം,
മഹാമാരിയെ തുരത്തീടാം.

കൈകൾ നന്നായി കഴുകീടാം ,
അകലം പാലിച്ചു നിന്നീടാം,
മുഖാവരണങ്ങൾ അണിഞ്ഞീടാം,
പ്രതിരോധിച്ചു പൊരുതീടാം.

ആഘോഷങ്ങൾ മറന്നീടാം,
ആൾക്കൂട്ടങ്ങൾ നിയന്ത്രിക്കാം,
യാത്രകളെല്ലാം ഒഴിവാക്കാം,
സർക്കാർ നിയമം പാലിക്കാം.

ആരോഗ്യ സേവന രംഗത്തെ,
മാലാഖമാരെ വണങ്ങീടാം,
നിയമപാലകരെ ഓർത്തീടാം,
അർപ്പണബോധം വാഴ്ത്തീടാം.

വൈറസിനെ തോൽപ്പിച്ചീടാൻ,
ഐസൊലേഷൻ ഔഷധമാക്കാം,
ഭാരതഭൂമിയെ രക്ഷിച്ചീടാൻ ,
ഐക്യത്തോടെ പ്രതിരോധിക്കാം.

 

പഞ്ചമി സ്വാതി
2 C നിർമ്മല ഭവൻ ഹയർ സെക്കന്ററി സ്കൂൾ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത