ജി. എച്ച്. എസ്. എസ്. മടിക്കൈ/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
00:31, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12017 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=<big>'''ശുചിത്വം'''</big> <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം
            ഇന്ന് നാം നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് കൊറോണ. ഈ കൊറോണയെ നേരിടാൻ നമുക്ക് ഏറ്റവും അത്യാവശ്യമായ ഘടകമാണ് ശുചിത്വം. എന്നാൽ ഇന്ന് നമ്മൾ ആരും തന്നെ അതിന് പ്രാധാന്യം നല്കുന്നില്ല.ശുചിത്വം എന്നാൽ പല രത്തിലുണ്ട്. ഇതിൽ നമുക്ക് ആദ്യം ആവശ്യം വ്യക്തി ശുചിത്വമാണ്.കാരണം വ്യക്തി ശുചിയായാൽ മാത്രമേ സമൂഹം ശുചിയാകുകയുള്ളൂ.വ്യക്തി ശുചിത്വത്തിൽ അവിഭാജ്യ ഘടകമാണ് കൈകഴുകൽ അഥവാ ദേഹശുദ്ധി.ഇതാണ്  കൊറോണയെ പ്രതിരോധിക്കാൻ നമ്മെ സഹായിക്കുന്നത്.വ്യക്തി ശുചിത്വം നമ്മെ പകർച്ചവ്യാധികളും മറ്റുരോഗങ്ങളും തടയാൻ സഹായിക്കുന്നു.ഒരു രീിയിൽ പറഞ്ഞാൽ നമ്മുടെ സംരക്ഷണവലയം തന്നെ.ഇത് ഇല്ലാത്തതിനാലാണ് ലോകവ്യാപകമായി  കൊറോണ പടരുന്നത്.
           ഭക്ഷണത്തിന് മുമ്പും പിമ്പും തീർച്ചയായും നാം കൈ കഴുകണം.കൂടതെ നമ്മൾ ഒരു രോഗത്തിന്റെയും ദാദാവാകരുത്.അതിനാൽ ചുമക്കുമ്പോഴും തുമ്മുമ്പോഴും വായ തൂവാല ഉപയോഗിച്ച് ബന്ധിക്കുക.മിക്കവാറും രോഗാണുക്കൾ അടിയുന്നത് നഖങ്ങൾക്കുളളിലാണ്. അതിനാൽ ഒരു നിത്യകർമം പോലെ ആഴ്ചയിലൊരിക്കൽ നഖം വെട്ടി വൃത്തിയാക്കുക.നമ്മുടെ ശരിരത്തിനുള്ളിൽ ഈ വില്ലന്റെ സ്ഥാനം പല്ലിനുള്ളിലാണ്.അതിനാൽ നിർബന്ധമായും രാവിലെയും രാത്രിയും പല്ല് തേച്ച്  വൃത്തിയാക്കുക. ഈ ശീലങ്ങൾ എന്തുകൊണ്ടും ഒരു പരിധി വരെ ഇത്തരത്തിലുളള വില്ലന്മാരെ തുരത്താൻ സഹായിക്കും.
           പിന്നീട് അത്യാവശ്യമുള്ള ഒന്നാണ് വസ്ത്രശുചിത്വം. വസ്ത്രത്തിൽ നിന്നും അണുക്കളെ അകറ്റാൻ സഹായിക്കുന്ന ഏറ്റവും നല്ല മിത്രമാണ് സൂര്യപ്രകാശം. അതിനാൽ വസ്ത്രങ്ങൾ സൂര്യപ്രകാശത്തിൽ ഉണക്കുക.
            കഴിുന്നതും നമ്മൾ എവിടെ പോകുമ്പോഴും പാദരക്ഷയെ മിത്രമായി കണ്ട് ധരിച്ചു പോവുക. നമ്മുടെ മിത്രം നമ്മുടെ സംരക്ഷണമാണെന്ന് ഒാർക്കണം.
            ശുചിത്വം അഥവാ ഹൈജീൻ അത് നമ്മുടെ ജീവിതദിനചര്യയുടെ ഭാഗമാണ്. വ്യക്തി ശുചിത്വത്തിലുപരി അനവധി ശുചിത്വമാർഗങ്ങളുണ്ട്. എന്നാൽ ഇതു പോലും ചെയ്യാൻ കഴിാത്ത നിരവധി പേർ നമ്മുടെ ലോകത്തുണ്ട്. ഈ  കൊറോണക്കാലമെങ്കിലും  ഈയൊരു രക്ഷ ശുചിത്വം എല്ലാവരും ഉപയോഗിക്കുക.
ഗായത്രി ഏ എം
9 ബി ജി എച്ച്എസ് എസ് മടിക്കൈ
ഹോസ്ദുർഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം