സേക്രഡ്ഹാർട്ട് ഗേൾസ്. എച്ച് .എസ്.തലശ്ശേരി/അക്ഷരവൃക്ഷം/ ചങ്ങലക്കെട്ടുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
23:49, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14002 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ചങ്ങലക്കെട്ടുകൾ<!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ചങ്ങലക്കെട്ടുകൾ
 

 ആരെന്നറിയാതെ
 ആരോടെന്നില്ലാതെ
 അണയാത്ത ജ്വാലയായ്
 പടരുന്ന വ്യാധിയാൽ !

 കൂട്ടിലടച്ചിട്ട നിമിഷങ്ങൾ
 കടുത്ത ബന്ധനം പോലെ
 രോഗശരശയ്യയിൽ
 പതിച്ചീടവേ......


ഒക്കെയുമിരുളുന്ന കാർ മേഘമായ്
വായുവിൽ പടരുന്ന
കരിം കാലനായ്
ദുഃഖസാന്ദ്രമാം....
നിമിഷങ്ങൾ.

 ചാരമായ് ഒഴുകീടവേ
 പ്രകൃതിതൻ സ്വപ്നങ്ങൾ
 തണുപ്പിൻമറവിലെചൂടിൽ
 ഉരുകീടവേ..... ജീവിതം.

 രാവുകൾ വീണ്ടും
നിദ്രയിലാകവേ.....
ഉദയവും കാത്തുകാ-
ത്തിരുളിന്റെ മാറിൽ.

 എരിയുന്ന പകലുകൾ
 കരിയുന്ന രാവുകൾ
 ഇരുളിന്റെയുള്ളിൽ
 മർത്ത്യന്റെ ജീവിതം
 മൗനമായ് മരിക്കുന്നു.......


 
നൂപുര സി. എം
10 D സേക്രഡ്ഹാർട്ട് ഗേൾസ്. എച്ച് .എസ്
തലശ്ശേരി സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത