Login (English) Help
ഞാൻ ഒരേക പുത്രി ഈ കൊറോണക്കാലത്തിൻ ഏകാന്തത പുണരുവോൾ അകന്നു പോയ ചങ്ങാതിക്കൂട്ടം കുളിർകാറ്റായ് തലോടുമ്പോൾ വിലക്കുകൾക്കുളളിൽ വിറങ്ങലിച്ചു നില്ക്കുവോൾ വിരസമാം ദിനങ്ങളെ ഇരുളും വെളിച്ചവും കവർന്നെടുക്കവേ തുറന്നിട്ട ജാലകത്തിന്നരികെ കണ്ണുംനട്ട് ഞാനിരിപ്പൂ. അടഞ്ഞ മാളും ക്ലബ്ബും പൂളും നല്കിയോരാലസ്യം ഇൻസ്ററഗ്രാം..വാട്സ്ആപ്പ് ഫലിതങ്ങളിൽ... പസിൽസിൽ...പങ്കുവെയ്ക്കുന്നോരമ്മ മഹാവ്യാധിതൻ മഹാമാരിക്കൊപ്പം മിനിസ്ക്രീനിൽ സഞ്ചരിക്കുന്നോരച്ഛൻ എവിടെ ഞാനിറക്കേണ്ടൂ എൻ ഏകാന്ത വ്യഥകൾ... ഞാൻ ഒരേകപുത്രി.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത