ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് തോമസ് എച്ച്. എസ്. എസ്. അമ്പൂരി/അക്ഷരവൃക്ഷം/ മധുര സ്വപ്നങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
22:52, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44017stthomas (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മധുര സ്വപ്നങ്ങൾ       <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മധുര സ്വപ്നങ്ങൾ      


ഒരു വാർമഴവില്ലിൻ മധുരസ്വപ്നങ്ങൾ
തേൻ മഴയായി പൊഴിയവേ
തീർത്തു ഞാൻ ഒരു വർണ്ണ ചില്ലുകൊട്ടാരം
എൻ മനസ്സിനുള്ളിൽ

കണ്ണും കരളും കവർന്നെടുക്കാൻ
ചാരുതയുള്ളൊരു മഴവില്ലായി നീ
ആനന്ദ നിർവൃതിയിലാറാടിയ നേരം
വർണ്ണശലഭമായ് പറന്നുവോ?

സ്വപ്ന ചിറകു മുളയ്ക്കുന്നിതാ
മാനത്തെത്താൻ കൊതിയായിടുന്നു
അന്നു പെയ്ത മഴയുടെ കുളിരിൽ
ആയിരം സ്വപ്നം തീർത്തു ഞാൻ

പുലരിയിൽ വിടർന്നൊരു കുഞ്ഞിളം പൂവ്
പുതു സൗരഭ്യം പരത്തിയതുപോലെ
ഞാൻ എൻ മധുരസ്വപ്നങ്ങൾ
പൂർത്തീകരിച്ചീടുന്നിതാ.

 

Akshaya Binu
9D സെന്റ് തോമസ് എച്ച്.എസ്.എസ് അമ്പൂരി
പാറശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത