ഗവ. എൽ.പി.എസ്. നെടുംകൈത/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
22:26, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42336 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം


ലോകമെമ്പാടും കോവിഡ് 19 എന്ന മഹാമാരി പടർന്നു പിടിക്കുമ്പോൾ ശുചിത്വത്തിലൂടെ മാത്രമേ നമുക്ക് ആ മഹാമാരിയെ അതിജീവിക്കാൻ കഴിയുകയുള്ളു. നമ്മൾ സ്വയം അകലം പാലിച്ചുവേണം കഴിയാൻ, ഇടക്കിടക്ക് നമ്മുടെ കൈകൾ രണ്ടും സോപ്പ് ഉപയോഗിച്ച് നന്നായി കഴുകുക, ആളുകൾ കൂടുന്ന പരിപാടികളിൽ പങ്കെടുക്കാതെ വീട്ടിൽ തന്നെ ഇരിക്കുക, മറ്റുള്ളവരെയും കൈ കഴുകാനും, അകലം പാലിക്കാനും പ്രേരിപ്പിക്കുക, പുറത്തു പോകുമ്പോൾ നിർബന്ധം ആയും മാസ്ക് ധരിക്കണം, നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക, ചുമയോ, പനിയോ ഉള്ളവരിൽ നിന്നും പരമാവധി അകലം പാലിക്കുക, നമ്മുടെ വീടിനു മുന്നിൽ സോപ്പും വെള്ളവും എപ്പോഴും കരുതുക. ആരോഗ്യപ്രവർത്തകർ നൽകുന്ന നിർദേശങ്ങൾ പൂർണമായും പാലിക്കുക. ഈ മഹാമാരിയായ കൊറോണ വൈറസ്സിനെതിരെ നമ്മുടെ ജീവൻ രക്ഷിക്കുന്നതിന് വേണ്ടി സ്വന്തം ജീവൻ വെടിഞ്ഞും പോരാടുന്ന എല്ലാ ആരോഗ്യ പ്രവർത്തകർക്കും നന്ദി അറിയിച്ചുകൊണ്ട് എന്റെ ഈ ലേഖനം പൂർത്തിയാക്കുന്നു .

ശിവനന്ദൻ. പി. ക്ലാസ്സ്= 4
{{{ക്ലാസ്സ്}}} ഗവ:എൽ.പി.എസ്. നെടുംകൈത
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം