കടമ്പൂർ എച്ച് എസ് എസ്/അക്ഷരവൃക്ഷം/പരിസ്ഥിതി ഒരു പുതിയ വെല്ലുവിളി

Schoolwiki സംരംഭത്തിൽ നിന്ന്
22:21, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kadamburhss (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി ഒരു പുതിയ വെല്ലു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസ്ഥിതി ഒരു പുതിയ വെല്ലുവിളി


ആഗോളവത്ക്കരണം സൃഷ്ടിച്ച പ്രധാന വിപത്താണ് പരിസ്ഥിതി മലിനീകരണം .യന്ത്രവൽകൃതമായ പുത്തൻ ആഗോള സാഹചര്യത്തിൽ വനനശീകരണം ,കുന്നിടിക്കൽ,മണൽ മാഫിയ തുടങ്ങിയ പരിസ്ഥിതിക്ക് വിനാശകരമായ പ്രവർത്തനങ്ങളാണ് നടക്കുന്നത്. കാലാവസ്ഥാവ്യതിയാനം എന്ന പ്രതിഭാസം നമുക്ക് ഇപ്പോൾ പരിചിതമാണ്. മഴക്കാലത്ത് മഴ ലഭ്യമാകാതിരിക്കൽ,വേനൽകാലത്ത് കടുത്ത ചൂട് എന്നിവ പരിസ്ഥിതി നശീകരണത്തിന്റെ പ്രത്യാഘാതങ്ങളാണ്. അന്തരീക്ഷത്തിലെ കാർബൺഡൈ ഒാക്സൈഡ് കൂടിയത് ആഗോളതാപനമെന്ന ദുരവസ്ഥയ്ക്ക് കാരണമായി .ആഗോളതാപനമാണ് ഇന്ന് നമ്മൾ നേരിടുന്ന എല്ലാ പരിസ്ഥിതി പ്രശ്നങ്ങളുടെയും പ്രഭവകേന്ദ്രം.ജലലഭ്യതയുടെ അഭാവം മനുഷ്യജീവിതം ദുസ്സഹമാക്കുന്നത് നമ്മൾ നേരിട്ട് അനുഭവിക്കാൻ തയ്യാറെടുത്തിരിക്കുന്നു. 44നദികളുടെ ജലപാരമ്പര്യം അവകാശപ്പെട്ടിരുന്ന നമ്മൾക്ക് ഇപ്പോ൮ ആവശ്യത്തിന് ജലം ലഭിക്കാത്ത അവസ്ഥ വന്നിരിക്കുന്നു. കുഴൽ കിണറുകൾ കുത്തുന്ന പുതിയ കാലം ഭൂഗർഭജലത്തിന്റെ അളവ് കുറക്കുകയും രൂക്ഷമായ കുടിവെള്ള പ്രശ്നത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. മലകൾ,പുഴകൾ,കാടുകൾ എന്നിവ കൈയേറി നമ്മൾ നടത്തുന്ന എല്ലാ പ്രവർത്തനങ്ങളും പരിസ്ഥിതി നാശത്തിന്റെ തീവ്രത കൂട്ടുന്നതാണ്.പരിസ്ഥിതി മന്ത്രാലയമോ സംസ്ഥാന സർക്കാരുകളോ പ്രകൃതിസംരക്ഷണ ബില്ലുകൾ അവതരിപ്പിക്കാൻ വിമുഖത കാണിക്കുന്നത് യഥാർത്ഥത്തിൽ വികസന വിരോധികളെന്ന ലേബലിനെ ഭയന്നാണ്. വരും കാല തലമുറയ്ക്ക് വേണ്ടി പ്രകൃതി സമ്പത്ത് കാത്തുസൂക്ഷിക്കേണ്ട ഉത്തരവാദിത്തം പുതിയ തലമുറ ഏറ്റെടുക്കാതിരിക്കുന്നത് തികച്ചും ആത്മഹത്യാപരമാണ്. {{BoxBottom1

പേര്= ഫിദ സാദിഖ് ക്ലാസ്സ്= 10th J* പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ= കടമ്പൂർ ഹയർ സെക്കണ്ടറി സ്കൂൾ സ്കൂൾ കോഡ്= 13059 ഉപജില്ല= കണ്ണൂർ സൗത്ത് ജില്ല= കണ്ണൂർ തരം= ലേഖനം