വി എച്ച് എസ് എസ്, കണിച്ചുകുളങ്ങര/അക്ഷരവൃക്ഷം/ഏകപുത്രി

22:20, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Cvkum,ar (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഏകപുത്രി <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഏകപുത്രി

ഞാൻ ഒരേക പുത്രി
ഈ കൊറോണക്കാലത്തിൻ
ഏകാന്തത പുണരുമ്പോൾ
അകന്നു പോയ ചങ്ങാതിക്കൂട്ടം
കുളിർകാറ്റായ് തലോടുമ്പോൾ
വിലക്കുകൾക്കുളളിൽ
വിറങ്ങലിച്ചു നില്ക്കുവോൾ
വിരസമാം ദിനങ്ങളെ ഇരുളും
വെളിച്ചവും കവർന്നെടുക്കവേ
തുറന്നിട്ട ജാലകത്തിന്നരികെ
കണ്ണുംനട്ട് ഞാനിരിപ്പൂ.
അടഞ്ഞ മാളും ക്ലബ്ബും പൂളും
നല്കിയോരാലസ്യം
ഇൻസ്ററഗ്രാം..വാട്സ്ആപ്പ് ഫലിതങ്ങളിൽ...
പസിൽസിൽ...പങ്കുവെയ്ക്കുന്നോരമ്മ
മഹാവ്യാധിതൻ മഹാമാരിക്കൊപ്പം
മിനിസ്ക്രീനിൽ സഞ്ചരിക്കുന്നോരച്ഛൻ
    എവിടെ ഞാനിറക്കേണ്ടൂ
    എൻ ഏകാന്ത വ്യഥകൾ...
ഞാൻ ഒരേകപുത്രി.
 

മനോമി
10 A വി എച്ച് എസ് എസ്, കണിച്ചുകുളങ്ങര
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത