ഗവൺമെന്റ് എച്ച്.എസ്.എസ് കീഴാറൂർ/അക്ഷരവൃക്ഷം/ അപ്പു
അപ്പു
ശാന്ത സുന്ദരമായ ഒരു ഗ്രാമം. ആ ഗ്രാമത്തിൽ കുട്ടികൾക്കു അക്ഷര വെളിച്ചം പകർന്നു തല ഉയർത്തി നിൽക്കുന്ന യു. പി സ്കൂൾ.ഈ സ്കൂളിലെ ആറാം ക്ലാസ്സ് കുട്ടികളാണ് അപ്പുവും ഉണ്ണിയും. അപ്പു പഠിക്കാൻ മിടുക്കൻ ആണ്. പക്ഷെ എല്ലാ ദിവസവും സ്കൂളിൽ വരാറില്ല. ഉണ്ണി പഠിക്കാൻ അത്ര മിടുക്കൻ അല്ല, എന്നാൽ എല്ലാ ദിവസവും സ്കൂളിൽ വരും. എല്ലാവരും ഉണ്ണിയെ കളിയാക്കാറുണ്ട് പഠിച്ചില്ലെങ്കിലും എന്നും സ്കൂളിൽ ഉണ്ടാകുമെന്ന്. ഉണ്ണിക്ക് അതിൽ ചെറിയ വിഷമം ഒക്കെയുണ്ട്. സ്കൂളിൽ ഒരിക്കൽ മികച്ച കുട്ടികൾക്കുള്ള മത്സരം നടത്താൻ സർക്കുലർ വന്നു. ഈ മത്സരത്തിൽ അപ്പുവിനെ ആണ് തെരഞ്ഞെടുത്തത്. ഉണ്ണിക്കും പോകാൻ വലിയ ആഗ്രഹം ഉണ്ടായിരുന്നു. അപ്പുവിനെ ജില്ലാതലത്തിൽ മത്സരിക്കാനുള്ള ക്ലാസ്സുകൾ ആരംഭിച്ചു. അപ്പുവിനെ മത്സരത്തിൽ ജയിക്കണം എന്ന വലിയ ആഗ്രഹമാണ്. ടീച്ചേഴ്സ് ക്ലാസ് റൂമിൽ കൂടിയിരുന്ന പറയുകയാണ് അപ്പു എന്നും സ്കൂളിൽ വരുന്ന കുട്ടി അല്ല അവനെ എന്ന അസുഖമാണ് അതുകൊണ്ട് മത്സരത്തിന് അവന് വരാൻ പറ്റിയില്ലെങ്കിലോ? അപ്പോഴാണ് ശ്രീലേഖ ടീച്ചർ പറഞ്ഞത് നമുക്ക് ഉണ്ണി കൂടി ക്ലാസ്സിൽ ഇരുത്താം. അപ്പോൾ മാധവൻ സാർ ചോദിച്ചു അപ്പുവിന് അത് വിഷമം ആവില്ലേ ഉണ്ണിയെ എന്തുപറഞ്ഞു ക്ലാസിൽ ഇരുത്തും? ശ്രീലേഖ ടീച്ചർ പറഞ്ഞു ഉണ്ണിയോട് നമുക്ക് കാര്യം പറയാം അപ്പുവിനോട് അവനെ കൂട്ടായി ഇരിക്കുന്നത് എന്നും പറയാം എല്ലാവരും അത് സമ്മതിച്ചു. അടുത്ത ക്ലാസ് തൊട്ട് ഉണ്ണിയും പഠിക്കാനിരുന്നു. മത്സരത്തിന് കൃത്യം നാല് ദിവസം മുമ്പ് അപ്പുവിന് തീരെ സുഖമില്ലാതെ ആയി. ടീച്ചേഴ്സ് പറഞ്ഞു ഉണ്ണിയെ പഠിക്കാൻ ഇരുത്തിയത് നന്നായി മത്സരത്തിന് ഉണ്ണിയെ നമുക്ക് കൊണ്ടുപോകാം. എല്ലാവരും ഉണ്ണിയെ കൊണ്ടുപോകാൻ സമ്മതിച്ചു. പക്ഷേ, അപ്പുവിന് എന്താ ഇടയ്ക്കിടെ അസുഖം വരാൻ കാരണം എന്നും അറിയാൻ ടീച്ചർ തീരുമാനിച്ചു. അടുത്ത ദിവസം ടീച്ചേഴ്സ് അപ്പുവിനെ കാണാൻ വീട്ടിലേക്ക് പുറപ്പെട്ടു. അവിടെ കണ്ട കാഴ്ച അവരെ ഞെട്ടിച്ചു. വീടും പരിസരവും മലിനമായി കിടക്കുന്നു. അപ്പുവിനോട് ടീച്ചർ വിവരങ്ങൾ ചോദിച്ചു മനസ്സിലാക്കി. അപ്പുവിന് മഞ്ഞപ്പിത്തമാണ്. വീട്ടിലെ കിണറിന് മൂടിയില്ല. തിളപ്പിക്കാത്ത വെള്ളം ആണ് അവർ മിക്കവാറും കുടിക്കുന്നത്. അമ്മ വീട്ടു ജോലിക്കാണ് പോകുന്നത്. ഇവർ ആഴ്ചയിൽ അല്ല, മാസത്തിൽ അല്ല, വർഷത്തിൽ പോലും ഡ്രൈഡേ ആചരിക്കുക ഇല്ല. കിണർ ശുചി ആക്കുക ഇല്ല. ഇതൊക്കെ കൊണ്ടാണ് അപ്പുവിനെ രോഗം വരുന്നത്. ടീച്ചേഴ്സ് അവർക്ക് കൗൺസിലിംഗ് നൽകി. അപ്പുവിന് രോഗം കുറഞ്ഞു കുറഞ്ഞു വന്നു. ഉണ്ണി മത്സരത്തിലെ വിജയി ആയി. ശുചിത്വമില്ലായ്മ വളരെ അപകടകരമാണ്. നമ്മുടെ ആഗ്രഹങ്ങൾക്ക് തന്നെ വിലക്ക് കൽപ്പിക്കാൻ ആവുന്നത്ര ഭീകരം ആണിത്.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ