21:10, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13365(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=മഴ <!-- തലക്കെട്ട് - സമചിഹ്നത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഴ
രാത്രി മഴയ്ക്കായി
ഞാൻ കാതോർത്തു നിൽക്കെ,
ആരവം മുഴക്കി നീ
വന്നെത്തിടുമ്പോൾ
തുറന്നിട്ട ജാലകത്തിലൂടെ
ഞാൻ നോക്കി നിൽക്കെ
നീ ഇരുളിൽ തിമിർത്തു പെയ്തിടുന്നു.
മണ്ണ് നനഞ്ഞ
ആ കുളിർമ തൻ മണം കേട്ട്,
എന്നുള്ളം തണുത്തിടുന്നു.
കൂടെ നിദ്രയും വന്നെത്തീടുന്നു.
ഫാത്തിമ ഷിഫാന
ക്ലാസ്സ് - 3
കാഞ്ഞിരോട് എയുപി സ്കൂൾ