മനുഷ്യജീവനെ കാർന്നു തിന്നാനായ് വില്ലനായ് എത്തുന്നു കോവിഡ് - 19 തന്റെ കൈകളാൽ തൊട്ടുതലോടി പരക്കുന്നു ലോകത്തിൻ നാശം വിതയ്ക്കുവാൻ കൊഴിഞ്ഞു വീഴുന്ന പൂവിതൾ പോലെ മനുഷ്യ ജീവനും പൊലിഞ്ഞു പോവുന്നു മഹാമാരിതൻ കൂട്ടിലകപ്പെട്ട ലോകം കാത്തിരിപ്പു അതിജീവനത്തിൻ നാളുകൾക്കായ് കൈ കഴുകൂ.....വീട്ടിലിരിക്കൂ.... വൈറസിൻ ചങ്ങല മുറിച്ചു മാറ്റൂ.... കരുത്തിൻ ചങ്ങല പടുത്തുയർത്തൂ....... അതിജീവിക്കാം നമുക്കീ മഹാമാരിയെ.......