(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതി വിസ്മയം
മകരമാസത്തിന്റെ മഞ്ഞിൽ വിരിയുന്ന -
പൂക്കളെ കാണുവാൻ എന്തു ഭംഗി
കലപില ശബ്ദമായി നിദ്രയുണർ ത്തുന്ന
കിളികളെ കാണുവാൻ എന്തു ഭംഗി
കുന്നും മലകളും പാടങ്ങളുമുള്ള -
ഒരുകൊച്ചു ഗ്രാമമാണെന്റെഗ്രാമം
ടാറിട്ടറോഡില്ല വൈദുതിയുമില്ല
ഓലയാൽ മേഞ്ഞുള്ള കൂരകളും
നിദ്രയുണർന്നു ഞാൻ നേരെ നടന്നല്ലോ
ആ കൊച്ചു പാടവരമ്പിലൂടെ
മകരമാസത്തിന്റെ മഞ്ഞിൻകണങ്ങളെ
മുത്തുപോൽ തഴുകിയ പുല്ലിലൂടെ
ഞാറുപറിക്കുന്ന പെണ്ണുങ്ങളുണ്ടെന്ന് ഉഴുതുമറിക്കുന്നൊരാണുങ്ങളും
കര്ഷകപ്പാട്ടിന്റെ ആണല വരികളാൽ എന്റെ മനസിനെ തൊട്ടുണർത്തി