Schoolwiki സംരംഭത്തിൽ നിന്ന്
പടർന്നു കയറുന്ന സൂക്ഷ്മാണു
------------------------
മനുഷ്യരുടെ പ്രകൃതിയോടുള്ള അമിത ചൂഷണത്തിന്റെ ആകെത്തുകയാണ് കൊറോണ (കോവിഡ് 19) എന്ന പദത്തിന്റെ ഒറ്റവാക്ക് എന്നു വേണമെങ്കിൽ നമുക്ക് വിലയിരുത്താം.
ഭൂമിയും, ആകാശവും മനുഷ്യന്റെ കൈപിടിയിലാണെന്ന തോന്നലിന്റെ ഒരു തിരിച്ചടിയാണ് ഈ മഹാമാരി. ശാസ്ത്രവും, കണ്ടുപിടിത്തങ്ങളും വിരൽതുമ്പിൽ എന്ന് വിശ്വസിച്ചിരുന്ന മനുഷ്യരാശി കണ്ണുകൊണ്ട് പോലും കാണാൻ കഴിയാത്ത ആ ഭീകരനു മുമ്പിൽ മുട്ടുമടക്കി. പണം ഉള്ളവനും ഇല്ലാത്തവനും ഇന്ന് ഒരുപോലെ തന്റെ നാലുചുമരുകൾക്കുള്ളിൽ കഴിയുന്നു.
ലോക യുദ്ധങ്ങൾ പോലും ഭൂമിയുടെ പാതിയിടങ്ങളെ
മാത്രമേ ബാധിച്ചിരുന്നുള്ളൂ. കോവിഡ് എന്ന മഹാമാരി ലോകത്തിലെ എല്ലാ രാജ്യങ്ങളെയും ഒരുപോലെ ബാധിച്ചു. ഈ സൂക്ഷ്മജീവി മനുഷ്യരുടെ ആരോഗ്യത്തെ മാത്രമല്ല സാമ്പത്തികസ്ഥിതിയേ യും തകർത്തു. മനുഷ്യരുടെ അമിതമായ പ്രകൃതിയോടുള്ള ചൂഷണം തന്നെയാണ് ഈ വിപത്തിനന്റെ പ്രധാന കാരണം. അതിന്റെ ഉത്തമ ഉ- ദാഹരണമാണ് നാം ലോക്ക്ടൗണിൽ പെട്ട് വീട്ടിൽ തന്നെ ഇരിക്കുമ്പോൾ പക്ഷികളും, മറ്റു ജീവജാലങ്ങളും, നമ്മുടെ വീട്ടുമുറ്റത്തി ലുടെയും, പറമ്പിലൂടെ യും നമ്മെ കളിയാക്കി ചിരിച്ചു കൊണ്ട് സ്വതന്ത്രരായി നടക്കുന്നത്.
നാനാജാതി- മതസ്ഥരുടെ ആഘോഷങ്ങളും, അനുഷ്ഠാനങ്ങളും മുടങ്ങി. ഈ ലോക്ക്ഡൗൺ കാലത്ത് നാം ഓർക്കേണ്ട ഒരു കാര്യം ഭക്ഷണത്തിനുവേണ്ടിയും, മറ്റ് അത്യാവശ്യ കാര്യങ്ങൾക്കും അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി
വരുന്നത്. കേരളമൊട്ടാകെ അടച്ചിട്ടു എന്ന് പറയേണ്ടിവരു ന്ന ഈ സാഹചര്യത്തിൽ അന്യസംസ്ഥാനങ്ങളിൽ നിന്നുമുള്ള ഇറക്കുമതിക്ക് തടസ്സവും നേരിടുന്നു.
പണത്തിനു വേണ്ടി തിരക്കിട്ട് ഓടിക്കൊണ്ടിരുന്ന മനുഷ്യർക്ക് ഇതൊരു വിശ്രമവേള കൂടിയാണ്.
വയോ ജനങ്ങൾ ക്കെ- ല്ലാം സന്തോഷം പകരുന്ന അവസരം കൂടിആണ്.
ഭക്ഷണം കഴിക്കുവാന് വേണ്ടി മാത്രം കൈ കഴുകിയി രു ന്ന
നമ്മൾ ഇപ്പോൾ എല്ലാ കാര്യത്തിനും ശുചിത്വം പാലിന്നു. (:തുമ്മുമ്പോഴും, ചുമക്കുമ്പോഴും മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ആകാതെ നോക്കുന്നു
- വഴിയരികിൽ തുപ്പുന്ന തും കുറച്ചു
- ഓരോ പൌരനും സ്വയവും, മറ്റുള്ളവരെയും ശുദ്ധി ആക്കാനും ശ്രമിക്കുന്നു )
ഈ മഹാമാരിയിൽ നിന്നും രക്ഷ നേടാൻ നമ്മുടെ സർക്കാരും, ആരോഗ്യ പ്രവർത്തകരെയും, നിയമ പാലകരെയും നമ്മൾ എന്നെന്നും നമ്മുടെ ഓർമയിൽ കാണണം.
ഒരു കുടുംബത്തെയും
ഒരു സമൂഹത്തെയും, സർവ്വോപരി ഒരു രാജ്യത്തെയും മുന്നോട്ട് നയിക്കുവാനും സംരക്ഷിക്കുവാനും ഒറ്റക്കെട്ടായി അണിചേരുക.
" ഐക്യ മത്യം
മഹാബലം "
അതാകട്ടെ നമ്മുടെ ജീവിത ലക്ഷ്യം
|