ഔവർ ലേഡീ ഓഫ് ഫാത്തിമ ഗേൾസ് എച്ച്.എസ്. കുമ്പളങ്ങി/അക്ഷരവൃക്ഷം/പുതിയ ശുചിത്വ സംസ്‍കാരത്തിലേക്ക്

17:56, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒരു പുതിയ ശുചിത്വ സംസ്‍കാരത്തിലേക്ക്

നമ്മുടെ ദൈനംദിന ജീവിതത്തിൽ വളരെ പ്രാധാന്യമുള്ള വിഷയമാണ് ശുചിത്വം. അഴുക്ക്, പൊടി വിവിധ മാലിന്യങ്ങൾ ഇവയെല്ലാം നമ്മുടെ പരിസരം വൃത്തിഹീനമാക്കുന്നു. ആരോഗ്യവും സൗന്ദര്യവും സംരക്ഷിക്കണമെങ്കിൽ ശുചിത്വം അത്യന്താപേഷിതമാണ്. നാം നമ്മുടെ ശരീരം, വസ്‍ത്രങ്ങൾ ഇവ ദീവസേന ശുചിയായി സൂക്ഷിക്കുന്നു. അപ്പോഴെല്ലാം നമ്മുടെ കണ്ണുകൾക്ക് ഗോചരമല്ലാത്ത സൂക്ഷ്‍മാമുക്കളെയുമാണ് നീക്കം ചെയ്യുന്നത്. പര്ത്യേകിച്ച് ഹാനികരമായ സൂക്ഷ്‍മാണുക്കൾ ഉണ്ടാക്കുന്ന രോഗങ്ങളുടെ വൈവിധ്യത്തിൽ നിന്നു നമ്മെ ആരോഗ്യകരമാടി അകറ്റി നിർത്തുന്നു, ശുച്ത്വത്തെ പലരും പല രീതിയിലാണ് വ്യാഖ്യാനിക്കുന്നത്. ഉദാഹരണത്തിന് ഒരമ്മ തന്റെ കുട്ടിയോട് കയ്യും കാലും മുഖവും കഴുകി വരുവാൻ പറയുന്നുവെന്നു കരുതുക. അവൻ പോയി പേരിനു മാത്രം കൈയ്യും മുഖവുമൊന്നു നനച്ചു വരുന്നു. എന്നാൽ അമ്മയ്‍ക്ക് അത് തൃപ്‍തി വരാതെ അവനെ സോപ്പു തേച്ച് അവനെ നന്നായി കഴുകുന്നു. ശുചിത്വം സംബന്നധിച്ച മാനദണ്ഡങ്ങൾ ലോകത്ത് എല്ലായിടത്തും ഒരുപോലെയല്ല എന്നതാണ് വാസ്‍തവം. ആളുകൾ വ്യത്യസ്‍ത സാഹചര്യങ്ങളിൽ ജീവിക്കുന്നവരാണ് എന്നതുപോലെ തന്നെ വ്യത്യസ്‍ത ശുചിത്വ ശീലം പുലർത്തുന്നവരുമാണ്. ശുചിത്വം വ്യക്തിയിൽ മാത്രം കാണേണ്ട ഒന്നല്ല. അത് എല്ലാ പരിസരത്തും ഉണ്ടായിരിക്കേണ്ടതാണ്. ശുചിത്വം വ്യക്തിപരമായ കാര്യമാണെന്നും മറ്റുള്ളവർ അതിൽ കൈകടത്തേണ്ടതില്ല എന്നും ചിലർ കരുതുന്നു. െന്നാൽ അത് ശരിയാണോ? ശുചിത്വം ഒരു വ്യക്തിയുടെ മാത്രമല്ല, ്ത് വ്യക്തിയിൽ നിന്നും കുടുംബത്തിലേക്കും, സമൂഹത്തിലേക്കും രാഷ്‍ട്രത്തിലേക്കും അതു വഴി ലോകം മുഴുവനിലേക്കും വ്യാപിച്ചു നിൽക്കുന്ന ഒരു വസ്‍തുതയാണ്. ഇന്ന് ഈ ലോകത്ത് മഹാതാണ്ഢവമാടുന്ന നോവൽ കൊറോണ വൈറസ് പോലുള്ള രോഗങ്ങളിൽ നിന്നും മുക്തി നേടുനാൻ ശുചിത്വമുള്ള പരിസ്‍ഥിതി സംജാതമാക്കിയാൽ മതി. ചൈനയിൽ നിന്ന് ആദ്യം കൊറോണ വൈറസ് പടർന്ന രാജ്യമാണ് ജപ്പാൻ. ലോകം വുഴുവൻ ഷട്ട് ഡൗണിലേക്ക് നീങ്ങുമ്പോഴും ജപ്പാൻ സാധാരണ പോലെ നീങ്ങുന്നതെന്താണെന്നറിയാമോ? നമ്മൾ കൊറോണ കാലത്ത് പാതിക്കുന്ന പല ശീലങ്ങളും അവർക്ക് ചെറുപ്പത്തിലേ ശീലമാണ്. ഇനിയെങ്കിലും നമുക്ക് ഒരു പുതിയ ശുചിത്വ സംസ്‍കാര ശീലം വളർത്തിയെടുക്കാം. ഒരു ശുചിത്വ ഭാരതത്തെ നമുക്ക് കെട്ടിപ്പടുക്കാം. അതിനിനിയും വൈകിക്കൂട. ഒരു പുതിയ ശുചിത്വ സംസ്‍കാര ശീലവുമായി മാം മുന്നോട്ട്.

ഫെൽവിൻ ജോസഫ് എ.എഫ്.
ഒൻപത്-ഡി ഔവർ ലേഡീ ഓഫ് ഫാത്തിമ ജി എച്ച്.എസ്. കുമ്പളങ്ങി
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം