Schoolwiki സംരംഭത്തിൽ നിന്ന്
രോഗം പഠിപ്പിച്ച സത്യം
പ്രപഞ്ചത്തെ കാർന്നീടും രോഗമേ -
ഞാൻ നിന്നോടൊന്നു അരുളട്ടെ,
ജീവനെ അപഹരിക്കുന്ന നിൻ -
കാൽപ്പാടുകൾ ധരിത്രിയെ വിഴുങ്ങുന്നു.
മനുജൻ തന്നുടെ പ്രസന്നതയെല്ലാം ദുഃഖമാക്കി
ദൃശ്യ ഉലകത്തെ നിൻ കൈപിടിയിലാക്കി.
ഭൂതലത്തിലൊരായിരം ശവശരീരമായി,
രോഗം പേറിടുമീ കാലത്ത് -
മലയാളനാടൊന്നായി നിന്നീടും,
ഒന്നിച്ചൊരു മനസ്സായി -
വെയിലത്ത് വാടീടും രക്ഷാഭടന്മാർ നമുക്കായി,
നിയമപാലകരും മാലാഖമാരും,
മാനവജനതയോടൊപ്പം അതി-
ജീവനത്തിനായി മുന്നേറുന്നു.
ജാതി മത ഭേദമന്യേ എല്ലാവരു-
മൊറ്റക്കെട്ടായി നിന്നെ തോൽപ്പിക്കും.
രക്തത്തിനു വേണ്ടി പിടയുന്നൊ-
രായിരം മനുഷ്യരുടെ മനസ്സ് അറിയുക.
അതിജീവനത്തിൻ്റെ തൂലിക -
യെഴുതിയ മാനവർ തിരിച്ചു വരുമീ ലോകത്ത്
പ്രളയത്തിൽ പൊതിഞ്ഞ കേരളം -
അതിജീവനത്തിൻ്റെ മാതൃക കാട്ടി -
മുന്നേറുമ്പോലെ ഈ മഹാ-
മാരിയേ ഞങ്ങൾ ഒന്നായി തടുക്കും.
പണക്കാരനെന്നോ നിത്യ പട്ടിണി-
ക്കാരനെന്നോയില്ലാതെ ഈ വേളയിൽ,
ഒന്നിച്ചൊരു മനസ്സായി മനസാക്ഷിയായി -
അതിജീവനത്തിൻ്റെ കൈപ്പട തെളിയുമ്പോൾ,
എരിഞ്ഞടങ്ങിയ ആശകളും സ-
ന്തോഷങ്ങളും ഞങ്ങൾ തിരിച്ചു -
പിടിക്കുമീ വേളയിൽ.
ഞങ്ങളീ മാത്രയിൽ നിന്നോടൊന്നു -
പറയട്ടെ -
തോൽക്കും ഞങ്ങൾ പക്ഷെയെന്നാൽ -
തകർക്കാനാകില്ല. "
ഈ നന്മയാർന്ന ലോകത്തെ .
|