മനസ്സിലാവുന്നു എനിക്ക് പലതും പാപവീചികൾ എന്നിൽ അടിയുന്നു ശൂന്യമാക്കുന്നു പലതിനെയും അത് ഒടുവിൽ ജീവിതവും ശൂന്യമാക്കി പണക്കെട്ടുകൾ കടലാസു കഷണങ്ങളായി വലിച്ചെറിഞ്ഞ അരിമണികൾ ചിരിക്കുന്നു ഞാനല്ല നമ്മളാണെന്ന് പഠിച്ചു എനിക്കുമേലെ പരുന്തും പറന്നു ശ്വാസമാണ് വലുത് പ്രതാപമല്ല ആ ഒരാളെ ഞാൻ മറന്നു പോയി ഒന്നോർത്തിരുന്നങ്കിൽ പൊറുക്കു ഇനി അനുഭവിക്കുക തന്നെ രക്ഷ
സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത