(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ആനച്ചാർ
തപ്പോം പത്തോം പമ്മി നടക്കും
കുടവയറൻ ആനച്ചാർ
തോട്ടി പോലൊരു മൂക്കുണ്ട്
മുറം പോലെ ചെവിയുണ്ട്
കടുക് മണി പോലെ കണ്ണുണ്ട്
ചൂലു പോലെ വാലുണ്ട്
വാളുപോലെ കൊമ്പുണ്ട്
ഇവനാ നമ്മുടെ ആനച്ചാർ