പി. പി. എം. എച്ച്. എസ്. കാരക്കോണം/അക്ഷരവൃക്ഷം/സൗഹാർദ്ദസമീപനം പരിസ്ഥിതിയി‍‍ൽ

Schoolwiki സംരംഭത്തിൽ നിന്ന്
സൗഹാർദ്ദസമീപനം പരിസ്ഥിതിയി‍‍ൽ
                                                      "മലരണിക്കാടുകൾ തിങ്ങിവിങ്ങി;        
                                                      മരതക കാന്തിയിൽ മുങ്ങി മുങ്ങി "
            പതിറ്റാണ്ടുകൾക്ക് മുൻപുള്ള കേരളത്തിന്റെ അസൂയാർഹമായ പ്രകൃതി സൗന്ദര്യം കണ്ട് കോരിത്തരിച്ച് മഹാകവി ചങ്ങമ്പുഴ പാടിയതാണ് ഈ വരികൾ .പൂത്തുലഞ്ഞു നിൽക്കുന്ന പുഞ്ചപ്പാടങ്ങളും സ്വർണവർണ്ണത്താൽ വിളഞ്ഞു നിൽക്കുന്ന നെല്പാടവും കൊയ്ത്തു കഴിഞ്ഞ പാടവുമെല്ലാം ദൃശ്യവിസ്മയമൊരുക്കുന്ന കാഴ്ചകൾ തന്നെയാണ് തനതായ ജൈവ വൈവിധ്യവും കാലാവസ്ഥയുമെല്ലാം ഓരോ പ്രദേശത്തിനും അതിന്റേതായ ചാരുതയേകുന്നു .
           മനുഷ്യ ജീവൻ പ്രകൃതിയിൽ നിലനിൽക്കുന്നതു തന്നെ പരസ്പരാശ്രയത്വം കൊണ്ടാണ് .കാലഘട്ടങ്ങളെ പലതായി വേർതിരിച്ചിരിക്കുന്നു .ഈ കാലഘട്ടത്തിൽ എല്ലാ മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ആത്മബന്ധം പല തരത്തിലാണ് പ്രകടമായിരിക്കുന്നത്. ഇന്ന് 21->o നൂറ്റാണ്ടിൽ നമ്മൾ എത്തി നിൽക്കുമ്പോൾ നാം പിന്നിലേക്ക് തിരിഞ്ഞ് ചിന്തിക്കുമ്പോൾ വളരെയധികം വ്യക്തമാണ് ഈ ബന്ധത്തിൽ വന്ന മൂല്യച്യുതി, ഇത് പല തരത്തിലും പ്രകടമാണ്.ഈ പ്രകട കാര്യങ്ങൾ അഥവാ വസ്തുതകൾ വിസ്മരിക്കാൻ കഴിയാത്തവണ്ണം ശ്രദ്ധേയവും കാലാനു സരണവുമാണ്.
      പ്രാചീനശിലായുഗത്തിൽ മനുഷ്യനും പ്രകൃതിയും തമ്മിൽ അഗാധമായആത്മബന്ധമുണ്ടായിരുന്നു.പ്രകൃതിയിൽ നിന്നുള്ള അനുഭവപാഠങ്ങളാണ്, പിന്നീടുള്ള വഴികളിൽ അവരെ സഞ്ചരിക്കാൻ സഹായിച്ചത്. ഇന്ന് നാം കൈവരിച്ച നേട്ടങ്ങൾ പുരോഗതി, വികസനം എല്ലാം പ്രകൃതിയിൽ നിന്നുള്ള അഥവാ പ്രകൃതിയെ ചൂഷണം ചെയ്ത് നേടിയതാണ്. മാറ്റങ്ങൾ അനിവാര്യമാണ്. എന്നാൽ ഈ മാറ്റങ്ങൾ പ്രകൃതിയിൽ വരുത്തിയ വിനാശം വളരെ വലുതാണ്. ഈ പ്രത്യാ ഘാതങ്ങൾ മനുഷ്യന് വെല്ലുവിളിയാണ് എന്നതിൽ സംശയമില്ല.
         ആരോഗ്യമുള്ള ശരീരവും മനസ്സുമാണ് മനുഷ്യന് ഏറ്റവും അവശ്യം എന്നാൽ ഇന്ന്  നമുക്ക് ആരോഗ്യം പ്രദാനം ചെയ്യുന്ന വയലുകൾ രാസ പരീക്ഷണശാലയായി മാറിക്കൊണ്ടിരിക്കുന്നു അതു കൊണ്ടു തന്നെവിവിധതരത്തിലുള്ള രോഗങ്ങളാണ് മനുഷ്യനെ കാർന്ന് തിന്നുന്നത്. മുൻപ് കേട്ടിട്ടില്ലാത്ത പുതിയ പല രോഗങ്ങളും ഇന്ന് നമ്മുടെ ഇടയിൽ പിടിമുറുക്കിയിരിക്കുന്നു. ഇവയിൽ ചിലതെങ്കിലും പലപ്പോഴും രോഗിയെ ഗുരുതരാവസ്ഥയിലും 'ചിലപ്പോഴെങ്കിലും മരണത്തിലും കൊണ്ടെത്തിക്കാറുണ്ട്. പോളിയോയെ നാടുകടത്തുവാനും മലമ്പനി, ക്ഷയം, കുഷ്ഠം തുടങ്ങിയവയെ ഒരു പരിധി വരെ നിയന്ത്രിക്കാനും നമുക്ക് കഴിഞ്ഞിട്ടുണ്ട്. എന്നാൽ ഇന്ന് എല്ലാവരും കൊറോണ വൈറസിനെതിരെ പോരാടിക്കൊണ്ടിരിക്കുകയാണ്.
           മാറി വന്ന ജീവിത ചര്യകളാണ് ഒരു പരിതി വരെ ഇവയ്ക്കു കാരണം.ഫാസ്റ്റ്ഫുഡ്ഡും ജങ്ക് ഫുഡ്ഡും വറുത്തതും എല്ലാം നാവിനു രുചി നൽകുന്നതോടൊപ്പം പലവിധ രോഗങ്ങളും നമുക്കു നൽകുന്നുണ്ടെന്നു നാം തിരിച്ചറിയാൻ വൈകി. ഇവയ്ക്കെല്ലാം പുറമെ അമിതമായ രാസവളപ്രയോഗവും കീടനാശിനി പ്രയോഗവും നമ്മുടെ ഭക്ഷ്യ മേഖലയെ വിഷലിപ്തമാക്കിയിരിക്കുന്നു. കാൻസർ പോലെയുള്ള മാരക രോഗങ്ങൾ സമ്മാനിക്കുന്നത് ഒരു പരിധി വരെ ഇവയാണെന്ന് പറയാതിരിക്കാനാവില്ല. ഒപ്പം തന്നെ തിരക്കുപിടിച്ച ആധുനിക ജീവിതത്തിൽ വ്യായാമത്തിനുള്ള സമയം കണ്ടെത്താൻ നമുക്ക് കഴിയുന്നില്ല എന്നതും ആരോഗ്യത്തെ ഹാനികരമായി ബാധിക്കുന്ന ഒരു വസ്തുതയാണ്.
            മാറ്റങ്ങൾ കാലാനുഗതമാണ്, അഥവാ അനിവാര്യമാണ്. ദ്രുതഗതിയിലുള്ള മാറ്റങ്ങളാണ് കാലത്തിന്റെ മുഖമുദ്ര. എന്നാൽ ഈ മാറ്റങ്ങൾ പ്രകൃതിയെ നശിപ്പിക്കുന്നു.ഇത് മനുഷ്യന്റെ നിലനിൽപ്പിന് തന്നെ ഭീഷണിയാകുന്നു. ഇവിടെ പ്രകൃതി സൗഹാർദ്ദപരമായ വികസനങ്ങളും സൂഷ്മമായ വീക്ഷണവും ആണ് ആവശ്യം. പ്രകൃതി വിഭവങ്ങളുടെ ശരിയായ വിനിയോഗം, വനവൽക്കരണം, ജൈവകൃഷി തുടങ്ങിയ മാർഗങ്ങളിലൂടെ നമുക്ക് നമ്മുടെ ഭൂമിയെ രക്ഷിക്കാം.
അഷ്ന എസ്സ് എസ്സ്
8 A പി പി എം എച്ച് എസ്സ് കാരക്കോണം.
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം