പി. പി. എം. എച്ച്. എസ്. കാരക്കോണം/അക്ഷരവൃക്ഷം/ തുരത്തിടാം മഹാമാരിയെ.

തുരത്തിടാം മഹാമാരിയെ

പോരാടിടാം കൂട്ടരെ നമുക്ക് ഒരുമിച്ച്
ഈ കൊറോണയെന്ന മഹാമാരിയെ തകർത്തിടാം

സോപ്പിട്ട് പതപ്പിച്ച് കൊന്നിടാം നമുക്ക്
ഈ കോവിഡെന്ന മഹാമാരിയെ

സാമൂഹികാകലം പാലിച്ച് നിന്ന്
സൗഹൃദങ്ങൾ നമുക്ക് പങ്ക് വയ്ക്കാം

പരിഹാസ രൂപേണ കരുതലില്ലാതെ
നടക്കുന്ന സോദരരേ കേട്ടുകൊൾക

നിങ്ങൾ തകർക്കുന്നത് ഒരു ജീവനല്ല
ഒരു ജനതയെത്തന്നെയല്ലേ

ഒരുമിച്ച് പോരാടി തുരത്തിടാം നമുക്കീ
കൊറോണയെന്ന കോവിഡിനെ.

 

ആരോമൽ.വി
8 D പി പി എം എച്ച് എസ്സ് കാരക്കോണം
പാറശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത