ഒത്തുചേർന്നാഞ്ഞു പിടിക്കാം
നമുക്കൊന്നായി നിന്നു ജയിക്കാം
വൃത്തിയും ശുദ്ധിയും കാക്കാം
കൈകളും കാൽകളും കഴുകാം
മാലിന്യക്കൂമ്പാരം അകറ്റാം
നമ്മുടെ നാടിനെ നന്നായി കാത്തിടാം
പുഴകൾ, മലകൾ, പൂമരങ്ങൾ
പുതിയ പുലരികൾ നമ്മുടെ സ്വർഗം
ആരോഗ്യം കാത്തിടാൻ ആപത്തകറ്റിടാൻ
ശീലിക്കാം വ്യക്തി ശുചിത്വം
കാത്തിടാം പരിസരം വൃത്തിയായി.