ജി.യു.പി.എസ്.ഇളമ്പൽ/അക്ഷരവൃക്ഷം/അതിജീവനത്തിന്റെ വഴികൾ

Schoolwiki സംരംഭത്തിൽ നിന്ന്
16:05, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannans (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=അതിജീവനത്തിന്റെ വഴികൾ | color...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അതിജീവനത്തിന്റെ വഴികൾ

വീട്ടിലിരിക്കൂ സുരക്ഷിതരാകൂ എന്ന വാക്യം ഇന്ന് ലോകമെങ്ങും പ്രസക്തി ഏറിക്കൊണ്ടിരിക്കുകയാണ് .അതിന് കാരണം ലോകത്തെ പിടിപെട്ടിരിക്കുന്ന കൊറോണ എന്ന മാരകമായ രോഗം മൂലമാണ്. ഈ രോഗം മൂലം ലക്ഷക്കണക്കിന് ജനങ്ങളാണ് മരിച്ചു കൊണ്ടിരിക്കുന്നത് .ആയിരക്കണക്കിന് ജനങ്ങൾ ഈ ദുരിതം അനുഭവിക്കുന്നു. 'കൊറോണ ' എന്ന ഒരു വൈറസ് അല്ലെങ്കിൽ ഒരായുധം അത് ഇന്ന് ലോകത്തെ കീഴടക്കിയിരിക്കുന്നു .

ഇന്ന് ലോകമെങ്ങും പിടികൂടിയിരിക്കുന്ന കൊറോണ എന്ന മാരകമായ രോഗത്തിൽ നിന്ന് അതിജീവിക്കേണ്ടത് നമ്മൾ ഓരോരുത്തരുടെയും കടമയും ഉത്തരവാദിത്വവുമാണ് . അതിൽ നിന്ന് നമ്മളെയും ഈ ലോകത്തെത്തും മുക്തമാക്കുന്നതിന് വേണ്ടി 24 മണിക്കൂർ നമുക്ക് വേണ്ടി പ്രവർത്തിക്കുന്നത് ഡോക്ടേഴ്സും നഴ്സുമാരുമാണ് .

കൊറോണ എന്ന മാരകമായ രോഗത്തെ അതിജീവിക്കാൻ നമുക്ക് കഴിയും .അതിനു വേണ്ടി നമ്മൾ ഓരോരുത്തരും ഒന്നിച്ച് പോരാടുകയാണ് വേണ്ടത്. നമ്മുടെ സുരക്ഷിതത്വത്തിന് വേണ്ടി ഗവൺമെൻറ് ഓരോ പദ്ധതികളും തുടങ്ങിയിട്ടുണ്ട് ഇതിൽ നിന്ന് നമുക്ക് രക്ഷപെടേണ്ടത് അത്യാവശ്യമാണ് . അതിനായി നമുക്ക് ഒന്നിച്ച് പോരാടാം . ഇതിൽ നിന്ന് ഈ ലോകത്തെ മുഴുവൻ നമുക്ക് രക്ഷപെടുത്താം അതിനായ് നമുക്ക് ഒന്നിച്ച് പ്രവർത്തിക്കാം.


അമന്യ R
3 ജി.യു.പി.എസ്.ഇളമ്പൽ
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം