Schoolwiki സംരംഭത്തിൽ നിന്ന്
സദുദ്ദേശ പ്രവർത്തി
നാലാം ക്ലാസ്സിൽ ലീഡറായിരുന്നു രാഹുൽ. എല്ലാ വിദ്യാർത്ഥികളും അസംബ്ലിയിൽ പങ്കെടുക്കണമെന്നത് അവൻറെ അദ്ധ്യാപകന് നിർബന്ധമായിരുന്നു. ഇന്നത്തെ അസംബ്ളിയിൽ അനന്തുവിൻറെ അസാനിദ്ധ്യം സാറിന്റ്റെ ശ്രദ്ധയിൽപ്പെട്ടു. രാഹുലിനോട് കാരണം അന്വേഷിച്ചു. അവൻ ക്ലാസ്സിലുണ്ടെന്ന് മറുപടിനൽകി. അവന് നല്ലത് കിട്ടട്ടെ എന്ന് മനസ്സിൽ കരുതി. കാരണം അവൻ മിടുക്കനാണല്ലോ. നന്നായിപഠിക്കും, നല്ലകൈയക്ഷരം, നല്ല അനുസരണ. ഇന്നെങ്കിലും അവനെ ഒരുകുറ്റത്തിന് പിടിക്കാനായല്ലോ. രാഹുൽ സന്തോഷിച്ചു.
ക്ലാസ്സിലെത്തിയ അദ്ധ്യാപകൻ അനന്തുവിനോട് അസംബ്ലിയിൽ പങ്കെടുക്കാത്തതിന്റ്റെ കാരണം അന്വേഷിച്ചു. അനന്തു പറഞ്ഞു ഞാൻ പതിവുപോലെ ക്ലാസ്സിലെത്തിയതാണ്. എല്ലാവരും അവരവരുടെ കാര്യങ്ങൾ ചെയ്തുകൊണ്ടിരുന്നു. ക്ലാസ്സ്റൂം വൃത്തിഹീനമായിക്കിടക്കുന്നത് എന്റ്റെ ശ്രദ്ധയിൽപ്പെട്ടു. അത് വൃത്തിയാക്കേണ്ടത് എന്റ്റെ കടമയാണെന്നു കരുതി. അടിച്ചുവാരിതീരുന്നതിനുമുന്പ് അസംബ്ലിക്ക് ബെൽമുഴങ്ങി. വൃത്തിയാക്കൽ പകുതിയിൽവച്ച് അവസാനിപ്പിക്കേണ്ട എന്നുകരുതിയാണ് ക്ലാസ്സിൽ തുടർന്നത്. സാർ നൽകുന്ന ശിക്ഷ എന്തായാലും ഏറ്റുവാങ്ങാൻ തയ്യാറാണ്.
അദ്ധ്യാപകന്റ്റെ കണ്ണുനിറഞ്ഞു. അനന്തുവിനെ ചേർത്ത് പിടിച്ചു. എന്നിട്ട് പറഞ്ഞു നിന്നെപ്പോലെ ഓരോരുത്തരും ചിന്തിച്ചിരുന്നു എങ്കിൽ നമ്മുടെ നാട് എന്നേ ശുചിത്വമുള്ളതായി തീരുമായിരുന്നു. പല പകർച്ചവ്യാധികളും ഇല്ലാതാകുമായിരുന്നു. നീ എന്റ്റെ വിദ്യാർത്ഥിയായതിൽ ഞാൻ അഭിമാനിക്കുന്നു.
അങ്ങനെ അനന്തുവിന്റ്റെ ചെറിയപ്രവർത്തി മറ്റുള്ളവർക്ക് മാതൃകയായിമാറി.
ഗുണപാഠം: സദുദ്ദേശത്തോടെയുള്ള പ്രവർത്തികൾ പ്രശംസാർഹമാണ്.
|