എച്ച് എം എസ്സ് എൽ പി എസ്സ് കരുമാനൂർ/അക്ഷരവൃക്ഷം/നല്ല നാളേയ്ക്ക്...
നല്ല നാളേയ്ക്ക്...
വിവിധതരം പകർച്ചവ്യാധികളാണ് മനുഷ്യ സമൂഹത്തെ ഭയപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. പല പല മാർഗ്ഗങ്ങളിലൂടെയാണ് ഇവ പകരുന്നത്. കൊതുക് ,ഈച്ച, എലി, ചെള്ള് എന്നിവയാണ് രോഗം പരത്തുന്ന പ്രധാനജീവികൾ. മന്ത്, മലന്പനി, ഡെങ്കിപ്പനി, ചിക്കൻഗുനിയ എന്നിവ കൊതുക് പരത്തുന്നരോഗങ്ങളിൽ പ്രധാനപ്പെട്ടവയാണ്. കോളറ, വയറിളക്കം, എന്നിവ ഈച്ച പരത്തുന്നു. പ്ലേഗ്, എലിപ്പനി എന്നിവ പരത്തുന്നത് എലികളാണ്. ചെള്ള് പനി പരത്തുന്നത് ചെള്ളാണ്. പക്ഷിപ്പനി പക്ഷികളിൽ നിന്നും പകരുന്നു. ആന്ത്രാക്സ് മൃഗങ്ങളിൽ നിന്നും പകരുന്നു. കൃത്യമായ പരിശോധന ഇല്ലാതെ രക്തദാനം നടത്തുന്പോഴും ഇൻജക്ഷൻ സിറിഞ്ചിലൂടെയും മറ്റുശരീരശ്രവങ്ങളിലൂടെയും ഹെപ്പറ്റൈറ്റീസ്, എയ്ഡ്സ് തുടങ്ങിയ മാരകരോഗങ്ങൾ മറ്റുള്ളവരിലേക്ക് പകരുന്നു. വായുവിലൂടെയും സ്പർശനത്തിലൂടെയും വെള്ളത്തിലൂടെയും പകരുന്ന ചിലരോഗങ്ങളും ഉണ്ട്. ജലദോഷം. ചിക്കൻപോക്സ്, ചെങ്കണ്ണ്, കുഷ്ഠം ടൈഫോയ്ഡ്, മഞ്ഞപ്പിത്തം എന്നിവ ഉദാഹരണങ്ങളാണ്. ധാരാളം പേരെ കൊന്നൊടുക്കുന്ന പകർച്ചവ്യാധികളും നമ്മുക്കിടയിൽ ഉണ്ടാകുന്നുണ്ട്. അവയിൽ ചിലതാണ് പ്ലേഗ്, വസൂരി, സാർസ്, മാർസ്, എബോള, നിപ്പ, കോവിഡ്-19. 2019 ന്റ്റെ ആരംഭത്തിൽ 'നിപ്പ' ആരംഭിച്ചു എങ്കിലും അതിനെ നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞു. ചില ജീവനുകൾ നഷ്ടമായി. അതിൽ ഇന്നും ഓർമ്മിക്കപ്പെടുന്നത് രോഗികളെ ശുശ്രൂഷിച്ച് മരണപ്പെട്ട നഴ്സ് ലിനിയാണ്. 2019 ന്റ്റെ അവസാനത്തിൽ ചൈനയിലെ വുഹാനിൽ ആരംഭിച്ച വൈറസ് രോഗമാണ് 'കോവിഡ്-19’. നോവൽ കൊറോണ എന്ന വൈറസാണ് രോഗകാരി. ഇത് വവ്വാലിൽ നിന്നോ പാന്പിൽ നിന്നോ ആണ് വന്നതെന്ന് കരുതിയിരുന്നു. എന്നാൽ ഈനാംപേച്ചിയായിരുന്നു രോഗാണുവാഹി എന്നതാണ്പുതിയ കണ്ടെത്തൽ. ഇന്ന് ലോകത്തിലെ മിക്കവാറും എല്ലാ രാജ്യങ്ങളിലും ഈ രോഗം എത്തുകയും ഇതുവരെ ഏകദേശം 12 ലക്ഷം പേർ രോഗികളാകുകയും അതിൽ ഒന്നേകാൽ ലക്ഷം മരണപ്പെടുകയും ചെയ്തു. ഇതുവരെ മരുന്ന് കണ്ടുപിടിക്കാൻ വൈദ്യശാസ്ത്രത്തിന് കഴിഞ്ഞിട്ടില്ല. നമ്മുടെ രാജ്യത്തും ഈ രോഗമുണ്ടായി. എന്നാൽ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇതുവരെയും ചെറുത്ത് നിൽക്കാൻ ഇന്ത്യയ്ക്ക് കഴിയുന്നു. കൊറോണയെ തോല്പിക്കാൻ പലരാജ്യങ്ങളും ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരിക്കുകയാണ്. തിരുവനന്തപുരംഏറ്റവും മാരകമായ പകർച്ചവ്യാധിതന്നെയാണ് കോവിഡ്-19. സന്പർക്കത്തിലൂടെയാണ് ഇത് പകരുന്നത്. ഈ കാലഘട്ടത്തിൽ നാം പാലിക്കേണ്ട പ്രധാനപ്പെട്ട കാര്യമാണ് വ്യക്തിശുചിത്വം. ദിവസേന രണ്ട് നേരം പല്ലുതേയ്ക്കുകയും കുളിക്കുകയും ചെയ്യുക, കഴുകി വൃത്തിയാക്കിയ വസ്ത്രംധരിക്കുക, ആഹാരത്തിനു മുന്പും പിന്പും, മലമൂത്രവിസർജ്ജനം ചെയ്തതിനു ,ശേഷവും, പുറത്തുപോയി വന്നതിനുശേഷവും കൈകൾ സോപ്പുപയോഗിച്ച് 20 സെക്കന്റ്റ് ഉരച്ചുകഴുകുക. ഇടയ്ക്കിടയ്ക്ക് ഹാൻഡ് സാനിട്ടൈസർ ഉപയോഗിച്ച് കൈകൾ അണുനശീകരണം നടത്തുക. പുറത്തുപോകുന്പോൾ മാസ്ക്ക് ധരിക്കുക, തുമ്മുമ്പോഴും ചുമയ്ക്കുന്പോഴും തൂവാലകൊണ്ട് മുഖം മറയ്ക്കുക രോഗികളുമായി സന്പർക്കത്തിലേർപ്പെടുന്നവർ സുരക്ഷാക്രമീകരണങ്ങൾ ചെയ്യുക, രോഗികളുടെ വസ്ത്രങ്ങളും അവർ ഉപയോഗിക്കുന്ന മറ്റ് വസ്തുക്കളും അണുനാശിനി ഉപയോഗിച്ച് കഴുകുക എന്നിവ പ്രധാനമാണ്. പകർച്ചവ്യാധികൾ തടയാൻ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കേണ്ടതാവശ്യമാണ്. കൊതുക് പെരുകുവാനുള്ള സാഹചര്യം ഒഴിവാക്കണം. തിളപ്പിച്ചാറിയ ശുദ്ധജലം കുടിക്കണം. മഴക്കുഴികളും മഴവെള്ളസംഭരണികളും നിർമ്മിച്ച് ശുദ്ധജല ലഭ്യത ഉറപ്പാക്കണം. മാത്രമല്ല ധാരാളം മരങ്ങൾ വച്ച് പിടിപ്പിക്കുക. വയലുകൾ നിരത്താതിരിക്കുക. പുഴകളിൽനിന്നും മണൽകോരൽ ഒഴിവാക്കുക. പ്ലാസ്റ്റിക്കുകളും ചപ്പുചവറുകളും കത്തിക്കാതിരിക്കുക. മാലിന്യങ്ങളെ ജൈവം അജൈവം എന്നിങ്ങനെ തരംതിരിച്ച് ശരിയായി സംസ്കരിക്കുക. ഇത്തരംകാര്യങ്ങൾ നാം ശ്രദ്ധിക്കുകയാണെങ്കിൽ ആരോഗ്യമുള്ള വ്യക്തികളായി നമുക്ക് ജീവിക്കാനും പുതിയ തലമുറയ്ക്ക് ഹരിതാഭമായ ഭൂമി നൽകാൻ സാധിക്കുകയും ചെയ്യും.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ