എൽ.എം.എസ്.എൽ.പി.എസ്. മുട്ടയ്ക്കാട്/അക്ഷരവൃക്ഷം/കൊറോണക്കാലം*

Schoolwiki സംരംഭത്തിൽ നിന്ന്
15:24, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sai K shanmugam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണക്കാലം*

ഇക്കാലം  കോവിഡ് 19
പേടിച്ചിരിക്ക്ണ കാലം 
ആരാരും അങ്ങട്ടുമിങ്ങട്ടും പോകരുത്...
അകന്നിട്ട്  നടക്കണൊരാൾക്കും ഇല്ല്യട്ടോ...

അങ്ങിങ്ങ് നടന്നാപിന്നെ 
കൊറോണ പിടിച്ചിട്ടങ്ങ് 
ഒറ്റക്കിരുന്ന് മടുക്കൽ  പതിവാണ്... 
അങ്ങിങ്ങ് നടക്കലൊക്കെ നിക്കുട്ടോ... 

(ഇക്കാലം....... )

വണ്ടീടെ  ഒച്ചയും  നിന്ന് 
വണ്ടീടെ  പുകയും  നിന്ന് 
ഫാക്ടറികൾ  അടച്ചു കിടക്കൽ പതിവായീ...
അവിടത്തെ  പുകയും നിക്ക്ണ  കാലായീ...

ആകാശം  തെളിഞ്ഞു  തുടങ്ങി 
കടലിലെ  വെള്ളവും  തിളങ്ങി 
കിന്നാരം  പാട്‌ണ കിളികൾ  വരവായീ... 
കൊറോണ നമ്മുടെ  പ്രകൃതിയെ  നന്നാക്കീ.... 

(ഇക്കാലം...... )
 

സയ്യിദ്  ദിയാരി സിയാദ്‌ . വി.ടി
ക്ലാസ് 2  എൽ.എം.എസ്സ്.എൽ.പി.എസ്സ്. മുട്ടക്കാട്, കോവളം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത