എച്ച് എം എസ്സ് എൽ പി എസ്സ് കരുമാനൂർ/അക്ഷരവൃക്ഷം/മഹാമാരിയെ നേരിടാം

Schoolwiki സംരംഭത്തിൽ നിന്ന്
15:22, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Karumanoor123 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഹാമാരിയെ നേരിടാം | color= 4...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാമാരിയെ നേരിടാം

ഇന്നു നമ്മൾ നേരിടുന്ന പ്രധാന വെല്ലുവിളിയാണ് കോവിഡ്-19. ചൈനയിലെ വുഹാനിൽ ആരംഭിച്ച് ലോകമെന്പാടും പടർന്നുപിടിക്കുകയും ഏകദേശം ഒന്നേകാൽ ലക്ഷത്തോളംപേർ മരണപ്പെടുകയും ചെയ്തു. വളരെ ഭയപ്പാടോടെ കാണുന്ന ഒരു വൈറസ് രോഗമാണിത്. ഇത് മറ്റുള്ളവരിലേക്ക് പകരാതിരിക്കാൻ രോഗമുള്ളവരിൽ നിന്നും അകലം പാലിക്കുക, കൈകൾ സോപ്പുപയോഗിച്ച് 20 സെക്കന്റ്റ് തിരുമികഴുകുക, കൈകൾ ഇടയ്ക്കിടക്ക് കണ്ണിലും മൂക്കിലും വായിലും തൊടാതിരിക്കുക, തുമ്മുന്പോഴും ചുമയ്ക്കുന്പോഴും തുവാലകൊണ്ട് മുഖം മറയ്ക്കുക, രണ്ട് നേരം കുളിക്കുക, പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുക, വ്യായാമം ചെയ്യുക, വീടും പരിസരവും വൃത്തിയാക്കുക, കൂട്ടംകൂടൽ ഒഴിവാക്കുക, ആരോഗ്യപ്രവർത്തകർ പറയുന്ന നിർദ്ദേശങ്ങൾ അനുസരിക്കുക. പേടിവേണ്ട കരുതൽ മതി. വരൂ നമുക്ക് ഒരുമിച്ച് ഈ മഹാമാരിയെ നേരിടാം...

അലൻ.ജെ
നാല് എ എച്ച് എം.എസ്.എൽ.പി.എസ് കരുമാനൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം