മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/അക്ഷരവൃക്ഷം/ശുചിത്വത്തിന്റെ കഥ

Schoolwiki സംരംഭത്തിൽ നിന്ന്
15:08, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Asokank (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)


ശുചിത്വത്തിന്റെ കഥ      

ഒരിക്കൽ ഒരു കൂട്ടം വിദ്യാർത്ഥികൾ വഴിയരികിലൂടെ നടന്നുപോവുകയായിരുന്നു. അപ്പോൾ അവരുടെ സമീപത്തുകൂടി ഒരു നായക്കുട്ടി കടന്നുപോയി. പെട്ടെന്ന് അവർ ആ നായയെ തലോടാനും ലാളിക്കാനും തുടങ്ങി. എന്നിട്ട് അവർ സ്കൂളിലേക്ക് പോയി സ്കൂളിന്റെ അടുത്തെത്തിയപ്പോൾ അവരെ പഠിപ്പിക്കുന്ന ഒരു മാഷിനെ കാണാനിടയായി. അപ്പോൾ ആ മാഷ് പറഞ്ഞു, കുട്ടികളെ നിങ്ങൾ ആ നായയുമായി അടുത്തിടപെഴകുന്നത് ഞാൻ കണ്ടിരുന്നു. അതിനുശേഷം നിങ്ങൾ കൈകൾ വൃത്തിയാക്കിയോ ?കുട്ടികൾ പറഞ്ഞു ഇല്ല എങ്കിൽ നിങ്ങൾ പോയി കൈകാലുകൾ വൃത്തിയാക്കിയിട്ട് സ്കൂളിലേക്ക് പൊയ്ക്കോളൂ ഒരുപാട് രോഗങ്ങൾ പടരുന്ന കാലമാണിത് അതുകൊണ്ട് നമ്മൾ നമ്മുടെ ശരീരം വൃത്തിയായി സൂക്ഷിക്കണം.കുട്ടികൾക്ക് ചിരിയാണ് വന്നത് നയക്കുട്ടിയിലൊക്കെ എന്ത് മാലിന്യം വരാനാ .മാഷിന്റെ വാക്കുകൾ ചെവിക്കൊണ്ടതായി ഭാവിക്കാതെ അവർ ക്ലാസ്സിലിരിക്കുകയും ഇന്റർവെല്ലിനു നായകുട്ടിയുടെ വീണ്ടും കളിക്കുകയും ചെയ്തു . ആദ്യദിവസങ്ങളിലൊന്നും കുഴപ്പമൊന്നും തോന്നിയില്ല .പിന്നീട് പിന്നീട് കുട്ടികളുടെ തലയിൽ ചെള്ള് കൾ കാണപ്പെട്ടു .കൈകാലുകൾ ചൊറിഞ്ഞു പൊട്ടാൻ തുടങ്ങി .ചൊറിച്ചിൽ അസഹ്യമായപ്പോൾ അവർ മാഷിനോട് തന്നെ കാര്യങ്ങൾ പറഞ്ഞു ക്ഷമ ചോദിച്ചു .മാഷിന്റെനിർദ്ദേശപ്രകാരം വീട്ടുകാർ അവരെ ആശുപത്രിയിൽ എത്തിച്ചു .ഡോക്ട്ടറും മാഷ് പറഞ്ഞ അതേവാക്കുകളാണ് പറഞ്ഞത് .നമ്മുടെ ചുറ്റുമുള്ള സൂക്ഷ്മ ജീവികളെ നമുക്ക് കാണാൻ പറ്റില്ല പക്ഷെ അവ നമ്മിലുണ്ടാക്കുന്ന രോഗങ്ങൾക്ക് കൈയും കണക്കുമില്ല .അതിനാൽ സോപ്പിട്ട് കൈകഴുകൽ ഒരു ശീലമാക്കൂ എന്നും ഡോക്ടർ കൂട്ടി ചേർത്തു .അന്ന് മുതൽ കുട്ടികൾ കൈകഴുകൽ ഒരു ശീലമാക്കി .കൊറോണക്കാലം വന്നപ്പോഴും മാഷിന്റെ നിർദ്ദേശപ്രകാരം കൈകഴുകി ശീലിച്ചവർക്ക് അതൊരു പുതുമയായിരുന്നില്ല .കൊറോണ പോലും അവരിൽ നിന്ന് അകന്നു നിന്നു .


ലിയാ എസ് കോരുള
7D മൗണ്ട് കാർമ്മൽ ഹൈസ്‌കൂൾ കോട്ടയം
കോട്ടയം ഈസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ