<centre> മണ്ണൊരുക്കാം കൂട്ടരേ മനസ്സൊരുക്കാം കൂട്ടരേ മണ്ണറിഞ്ഞ് പണിയെടുത്ത് മുന്നേറിടാം കൂട്ടരേ വിതച്ചു നേടിയ നാടിത് കൊയ്തു നേടിയ നാടിത് മണ്ണറിഞ്ഞ് പണിയെടുത്ത് മുന്നേറിടാം കൂട്ടരേ തണലു തീർക്കാൻ കുട നിവർത്തി മരങ്ങൾ നിൽക്കും മണ്ണിത് മണ്ണറിഞ്ഞ് പണിയെടുത്ത് മുന്നേറിടാം കൂട്ടരേ കരുത്താകാം മണ്ണിന് കാവലാകാം മണ്ണിന് മണ്ണറിഞ്ഞ് പണിയെടുത്ത് മുന്നേറിടാം കൂട്ടരേ പൊന്നു വിളയും മണ്ണിത് പൊന്നു പോലെ കാക്കണം മണ്ണറിഞ്ഞ് പണിയെടുത്ത് മുന്നേറിടാം കൂട്ടരേ.....