Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി സംരക്ഷണം
പരിണാമ ശൃംഖലയിലെ ഏറ്റവും ഒടുവിലത്തെ കണ്ണിയാണ് മനുഷ്യവർഗ്ഗം. ഭൂമിയും അതിലെ സകല ചരാചരങ്ങളും ഉൾപ്പെടുന്നതാണ് നമ്മുടെ പരിസ്ഥിതി. ഓരോ ജീവി വർഗ്ഗത്തിന്റെയും പ്രത്യേക ചുറ്റുപാടുകളാണ് അവരുടെ പരിതസ്ഥിതി. വ്യത്യസ്ത പരിതസ്ഥിതികൾ ശരിയായ ഘടനയിലും ക്രമത്തിലും യോജിക്കുമ്പോൾ ആണ് പരിസ്ഥിതി രൂപപ്പെടുന്നത്. ആയതിനാൽ പരിസ്ഥിതിയുടെ സന്തുലിതാവസ്ഥയ്ക്ക് ഒരു കൂട്ടായ പരിശ്രമം ആവശ്യമാണ്. നമ്മുടെ പരിസ്ഥിതിക്ക് ദോഷകരമായി മാറുന്ന പ്രത്യക്ഷവും പരോക്ഷവുമായ ഒട്ടനവധി ഘടകങ്ങൾ ഉണ്ട്. വനനശീകരണം, കുന്നിടിക്കൽ, നിലം നികത്തൽ, മലിനീകരണം, ടൂറിസം മേഖലയുടെ അതിപ്രസരം, സ്വാർത്ഥ സങ്കുചിത മനോഭാവങ്ങൾ, അമിത മത്സരബുദ്ധി എന്നിവയെല്ലാം പരിസ്ഥിതിക്ക് ദോഷകരമായി മാറുന്നു.
അന്തരീക്ഷത്തിലെ കാർബൺ ഡയോക്സൈഡിനെ വലിച്ചെടുത് നമുക്ക് ശ്വസിക്കാൻ ഓക്സിജൻ നൽകുന്നത് വൃക്ഷങ്ങളാണ്. "മരങ്ങളാണ് ഏറ്റവും നല്ല വരം" സ്വാർത്ഥലാഭത്തിനായി നമ്മുടെ മരങ്ങൾ ആകെ വെട്ടി എടുത്ത് കാടുകള് മൊട്ടകുന്നുകൾ ആക്കി മാറ്റി കഴിഞ്ഞാൽ മനുഷ്യനുൾപ്പെടെ സകല ജീവജാലങ്ങൾക്കും ഈ ഭൂമിയിൽ ജീവിക്കാൻ കഴിയാത്ത സാഹചര്യമാണ് ഉണ്ടാവുക.
നമുക്ക് ലഭിക്കുന്ന മഴവെള്ളത്തെ ശേഖരിച്ച് നിർത്തി അരുവികളുടെ യും പുഴകളുടെയും ഒഴുകിയെത്തിയ ആണ് നമ്മുടെ കൃഷിയിടങ്ങളെ ജല സമ്പുഷ്ടമാ കുന്നത്. കുന്നുകൾ ഇടിച്ചു നിരപ്പാക്കി യാൽ മഴവെള്ളം ശേഖരിച്ച് നിർത്താൻ കഴിയാതെ വരുന്നതുമൂലം മഴക്കാലത്ത് വെള്ളപ്പൊക്കവും വേനൽക്കാലത്ത് കൊടിയ വരൾച്ചയും ഉണ്ടാകും. നമുക്ക് കാർഷിക വിളകൾ നൽകുക മാത്രമല്ല സ്വാഭാവിക ജലസംഭരണിയും കൂടിയാണ് നമ്മുടെ നെൽപ്പാടങ്ങൾ. നെൽപ്പാടങ്ങൾ പൂർണമായി നികത്തപ്പെട്ടു കഴിഞ്ഞാൽ വർഷക്കാലത്ത് മഹാപ്രളയം ഉണ്ടാവാൻ ഇടയാകും.
മനുഷ്യ മാലിന്യങ്ങളും ജന്തു മാലിന്യങ്ങളും ഫാക്ടറി മാലിന്യങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും ഇലക്ട്രോണിക്സ് മാലിന്യങ്ങളും കള കീടനാശിനികളും ഞങ്ങളുടെ അന്തരീക്ഷവും നദികളും പുഴകളും കായലും കടലും റോഡും പരിസരവും മാലിന്യ കൂമ്പാരങ്ങൾ ആക്കി മാറ്റിയിരിക്കുന്നു. ഇത് ഭൂമിക്കും ഭൂമി ഉൾപ്പെടുന്ന പരിസ്ഥിതിക്കും ജീവജാലങ്ങൾക്കും വരുത്തുന്ന ദൂരവ്യാപക ഫലങ്ങൾ ഈ തലമുറയ്ക്കും അടുത്ത തലമുറയ്ക്കും ഭീഷണി ആണ്.
ടൂറിസം മേഖലയുടെ കടന്നുകയറ്റം പ്രത്യേകിച്ച് ഹൗസ് ബോട്ടുകൾ നമ്മുടെ ആവാസവ്യവ സ്ഥിതിയെ വളരെ ദോഷകരമായി ബാധിച്ചിരിക്കുന്നു. മനുഷ്യന്റെ സ്വാർത്ഥ സങ്കുചിത മനോഭാവങ്ങളും ജീവിതം മത്സരബുദ്ധിയും ഈ പ്രകൃതിക്ക് ഏൽപ്പിക്കുന്ന മുറിവുകൾ ചെറുതല്ല. ലാഭം മാത്രം ലക്ഷ്യമാക്കിയുള്ള പ്രവർത്തനം നമ്മുടെ ജീവിതത്തിന്റെ താളം തന്നെ തെറ്റിചിരിക്കുന്നു. ആഗോള പരിസ്ഥിതിക്ക് യോജിക്കുന്ന രീതിയിൽ പരിസ്ഥിതിയെ രൂപപ്പെടുത്തേണ്ടത് ഓരോ വ്യക്തിയുടെയും കടമയാണ്.
പരിഹാരമാർഗങ്ങൾ ഇൽ പ്രധാനമായും ജനങ്ങൾക്കിടയിൽ പരിസ്ഥിതി അവബോധം സൃഷ്ടിക്കുക എന്നത് തന്നെയാണ്. ഓരോ വ്യക്തിയും ഓരോ കുടുംബവും അവനവന്റെ ഉത്തരവാദിത്വമായി പരിസ്ഥിതി പ്രവർത്തനം ഏറ്റെടുക്കണം. സ്വാർത്ഥതവെടിയാനും സാമൂഹികബോധം വളർത്തിയെടുക്കാനും പ്രകൃതിക്ക് ഇണങ്ങുന്ന വിധം ജീവിക്കാനും നമ്മളോരോരുത്തരും തയ്യാറായാൽ നമുക്ക് നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കാൻ കഴിയും.
|