ഗവ.എൽ പി എസ് മേലമ്പാറ/അക്ഷരവൃക്ഷം/പടപൊരുതി ജയിച്ചീടാം

Schoolwiki സംരംഭത്തിൽ നിന്ന്
14:44, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Asokank (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പടപൊരുതി ജയിച്ചീടാം <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പടപൊരുതി ജയിച്ചീടാം

അമ്മയും നന്മയും ഒന്നെന്നപോലെ
ഞങ്ങളും നിങ്ങളും ഒന്നല്ലയോ
ഇതുവരെ ചെയ്തൊരീ പാപങ്ങളെല്ലാം
മണ്ണിൽ മരണമായി തീർന്നിടുന്നു

ഒഴുകുന്ന പുഴകളെല്ലാം വേറെയാണെങ്കിലും
ഒന്നായി തീരുമീ കാലമ്മതൻ മടിത്തട്ടിൽ
കൊറോണതന്നൊരീ ഭീതിയിൽ നമ്മളിന്ന്
ഒന്നായി തീരുന്നേ ഭൂമിയമ്മതൻ മടിത്തട്ടിൽ

കൊറോണ എന്നാ ചെകുത്താനെ ഓടിക്കാൻ
ഒരു മനസോടെ നമുക്കൊന്നുചേരാം
ഒന്നിച്ചു കൈകൾ കോർത്തു നമ്മുക്കൊരീ
വലയം തീരത്തിന്നു നമ്മുടെ രാജ്യത്തെ സംരക്ഷിക്കാം

അറ്റമില്ലാതെ അലയുമീ ജീവിതത്തിൽ
നമ്മളെല്ലാം ഒറ്റക്കല്ലെന്നോർക്കുക
നമ്മുടെ നാടിനെ വീണ്ടെടുക്കാൻ
ഒന്നിച്ചു പടപൊരുതി ജയിച്ചിടാം .......
 

കാർത്തിക് കെ രതീഷ്
2 എ ഗവ. എൽ പി എസ് മേലമ്പാറ
പാല ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത