സേക്രഡ്ഹാർട്ട് ഗേൾസ്. എച്ച് .എസ്.തലശ്ശേരി/അക്ഷരവൃക്ഷം/ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

മനുഷ്യരാശിയെ വെല്ലുവിളിച്ച് പടർന്ന്പിടിക്കുന്ന കൊറോണ മഹാമാരിയെ പ്രതിരോധിക്കാൻ രാജ്യം ഒരൊറ്റക്കെട്ടായി പ്രവർത്തിക്കുകയാണ്. കൊറോണ എന്ന് നമ്മൾ പേരിട്ടിരിക്കുന്ന ഈ വൈറസ് മനുഷ്യന്റെ ശ്വാസകോശത്തെ പ്രതികൂലമായി ബാധിക്കുന്നു. സൂര്യഗ്രഹണസമയത്ത് ആകാശത്ത് കാണപ്പെടുന്ന വലയത്തിന് പറയുന്ന പേരാണ് കൊറോണ. കോവിഡ് -19 എന്നും അറിയപ്പെടുന്ന വൈറസ് കോശത്തിൽ വലയരൂപത്തിലാണ് കാണപ്പെടുക. അതുകൊണ്ടാണ് ഇതിന് കൊറോണ എന്ന് പേരിടാൻ കാരണം. ഈ വൈറസ് മൃഗങ്ങളിൽ പിടിപെട്ടാലും അവയിൽ പ്രവൃത്തിക്കില്ല. എന്നാൽ മൃഗങ്ങളിൽ നിന്ന് മനുഷ്യനിലേക്ക് പടരും.

    ചൈനയിലെ വുഹാനിലാണ് വൈറസ് ആദ്യമായി പടർന്ന്പിടിച്ചത്. അവിടെയുള്ള വൃത്തിഹീനമായ മാർക്കറ്റ് ആണ് ഇതിന് കാരണം. ജൈവയുദ്ധം ചെയ്യാനായി  തയ്യാറാക്കിയതാണെന്നും പറയപ്പെടുന്നു. രാജ്യത്തൊട്ടാകെ വ്യാപിച്ചതോടെ സർക്കാർ ലോക്ഡൗൺ പ്രഖ്യാപിച്ചിരുന്നു. എന്നാൽ  ചിലർ അശ്രദ്ധയുടെ ലോകത്ത്തന്നെയാണ് ജീവിക്കുന്നത്. ലോക്ഡൗൺ കാലത്ത് ഫാക്ടറികൾ പ്രവൃത്തിക്കാത്തത് കൊണ്ട് തന്നെ എല്ലായിടവും മാലിന്യവിമുക്തിനേടി. പണ്ട്കാലത്തും ഇത്തരത്തിലുള്ള വൈറസ് പടർന്നിട്ടുണ്ട്. എന്നാൽ ലോകവ്യാപനം ഉണ്ടായിരുന്നില്ല. കാരണം മറ്റിടങ്ങളിലേക്കുള്ള
യാത്രകൾ കുറവായിരുന്നു. കേരളത്തിൽ രോഗം അമിതമായി വ്യാപിക്കാത്തത് ജനങ്ങളുടെ സാക്ഷരതയും സർക്കാരിനെ അനുസരിക്കുന്ന മനോഭാവവുമാണ്. ജനങ്ങളുടെ അറിവില്ലായ്മയാണ് മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങളിൽ വൈറസ് വ്യാപിക്കാൻ കാരണം. 

ശ്വാസതടസ്സം, പനി, തൊണ്ടവേദന, വരണ്ടചുമ,ജലദോഷം ഇവയൊക്കെയാണ് കൊറോണയുടെ ലക്ഷണങ്ങൾ.

     റാപ്പിഡ് ടെസ്റ്റ് വഴി നിമിഷങ്ങൾക്കകം വൈറസ് ശരീരത്തിലുണ്ടോ എന്ന് കണ്ടെത്താം. 1 മീറ്റർ അകലെ വരെ വൈറസ് വ്യാപിക്കാം. സാനിറ്റൈസർ, മാസ്ക് എന്നിവ ഉപയോഗിച്ചാൽ ഒരു പരിധിവരെ വൈറസിന്റെ വ്യാപനം തടയാം. ഇറ്റലി, ചൈന, ഇറാൻ, സ്പെയ്ൻ, അമേരിക്ക...അങ്ങനെ ചെറിയ പിഴവുകൊണ്ട് കൊറോണ വിഴുങ്ങിയ രാജ്യങ്ങളുടെ അനുഭവങ്ങൾ നമുക്ക് മുന്നിലുണ്ട്. രോഗം നമ്മുടെ നാടിനെ സ്തംഭനാവസ്ഥയിലെത്തിച്ചിരിക്കുകയാണ്.      പ്രതിരോധനശേഷിവർധിപ്പിക്കുക മാത്രമാണ് കൊറോണയെ ചെറുക്കാൻ നമുക്കുമുന്നിലുള്ള ഒരേയൊരുമാർഗം. ആഗോളതലത്തിലുണ്ടായ കൊറോണബാധ വല്ലാതെ ആകുലപ്പെടുത്തുന്നു. നല്ലൊരു ശതമാനം ആളുകളും ചികിത്സയ്ക്കുശേഷം സുഖം പ്രാപിക്കുന്നത് ആശ്വാസവും പകരുന്നു. ഭരണാധികാരികൾ അവസരത്തിനൊത്ത് കാര്യങ്ങൾ ഏകോപിപ്പിച്ച് മുന്നേറുന്നതും പ്രതീക്ഷയ്ക്കുവക നൽകുന്നു. മഹാമാരികളെ ചെറുക്കാൻ കൃത്യമായ മരുന്നുകളെത്തും മുൻപ് നമുക്ക് ഒന്നേ ചെയ്യാനാകൂ- പ്രകൃതിദത്തമായി ലഭിച്ച രോഗപ്രതിരോധശേഷി പരമാവധി ഉയർത്തുന്നു. 
ദേവനന്ദ കെ വി
9 D സേക്രഡ്ഹാർട്ട് ഗേൾസ്. എച്ച് .എസ്
തലശ്ശേരി സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം