ഗവൺമെന്റ് എച്ച്.എസ്. കാച്ചാണി/അക്ഷരവൃക്ഷം/കൊറോണയെ എങ്ങനെ പ്രതിരോധിക്കാം

കൊറോണയെ എങ്ങനെ പ്രതിരോധിക്കാം


ഇപ്പോൾ നമ്മൾ വളരെ മോശമായ ഒരു കാലഘട്ടത്തിലൂടെയാണ് കടന്ന് പൊയ്ക്കൊണ്ടിരിക്കുന്നത്. നോവൽ കൊറോണ വൈറസ് / കോവിഡ് 19 എന്ന മഹാമാരി കാരണം നമ്മൾ എല്ലാവരും വളരെ ആശങ്കയിലാണ് . ഇതിനെ പ്രതിരോധിക്കാൻ സർക്കാർ നമുക്ക് മാർഗനിർദേശങ്ങൾ തന്നിട്ടുണ്ട്.
കൈകൾ വൃത്തിയാക്കേണ്ടത് എപ്പോഴൊക്കെ ?
പുറത്തു പോയി തിരികെ വീട്ടിലെത്തിയാലുടൻ, രോഗി സന്ദർശനം, ആശുപത്രി സന്ദർശനം എന്നിവയ്ക്ക് ശേഷം , ആഹാരം കഴിക്കുന്നതിന് മുൻപും ശേഷവും, ആഹാരം പാകം ചെയ്യുന്നതിന് മുൻപ്. മലമൂത്ര വിസർജനത്തിനു ശേഷം , മുറിവുകളിൽ സ്പർശിക്കുന്നതിന് മുൻപും ശേഷവും, മാസ്ക് ഊരി മാറ്റി വേസ്റ്റ് ബാസ്ക്കറ്റിൽ ഇട്ടതിനു ശേഷം . പനി, ചുമ എന്നിവ ഉണ്ടെങ്കിൽ യാത്രകൾ ഒഴിവാക്കുക., ആൽക്കഹോൾ ബേസ്ഡ് സാനിറ്റെ സർ ഉപയോഗിച്ച് കൈകൾ വൃത്തിയായി കഴുകുക . വൃത്തിയാക്കാത്ത കൈകൾ കൊണ്ട് കണ്ണുകളിലോ മൂക്കിലോ വായിലോ സ്പർശിക്കരുത്. ജലദോഷവും പനിയും ഉള്ളവരുമായി അടുത്തിടപഴകരുത്.ചുമക്കുമ്പോഴും തുമ്മുമ്പോഴും തൂവാലയോ ടിഷ്യു പേപ്പ റോ ഉപയോഗിച്ച് മുഖം പൊത്തിപ്പിടിക്കുക. പുറത്തേക്ക് പോകുമ്പോൾ മാസ്ക് ധരിക്കുക.

പ്രണവ്
5ബി ഗവണ്മെന്റ് ഹൈസ്കൂൾ,കാച്ചാണി
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം