എൽ.എം.എസ്സ്. യു.പി.എസ്സ്. പേരിമ്പകോണം‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌/അക്ഷരവൃക്ഷം/വിജയഭേരി

Schoolwiki സംരംഭത്തിൽ നിന്ന്
12:51, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44557 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വിജയഭേരി <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വിജയഭേരി


ബ്രിട്ടിഷുകാർ തൻ കൈകളാൽ
അടിമച്ചങ്ങല തീർത്തപ്പോൾ
മനുഷ്യ കുലം ഒന്നായ്
പോരാടി ജയിച്ച നാടിത്

യുദ്ധം, പ്രളയം, ഭൂകമ്പം
കെടുതികൾ പലതായി വന്നപ്പോൾ
ഒറ്റകെട്ടായി നിന്നു നാം
നഷ്ടത്തിൻമേൽ തളരാതെ
വിജയം വരിച്ചൊരു നാടിത്

ചൈനയിൽ നിന്നും അതിഥിയായ്
നമ്മുടെ നാട്ടിലെത്തിയവൻ
മാനവകുലത്തെ ഒന്നാകെ
അടിമകളാക്കാൻ കഴിവുള്ളോൻ

വ്യക്തി ശുചിത്വം പാലിച്ചാൽ
സമൂഹ നന്മ കൈവരിക്കാം
കൊറോണ തീർത്ത അടിമച്ചങ്ങല
ഒറ്റകെട്ടായ് ഭേദിക്കാം

ജനനേതാക്കൾ, ഭിഷഗ്വരൻമാർ
ഭൂമി തൻ മാലാഖമാർ, ഇവരെയെന്നും മാനിക്കാം
ഭീതിയകറ്റി മുന്നേറാം
മനുജ കൂലത്തിന് നന്മയേകാൻ
നാമൊന്നായ് ജഗദീശന്
മുന്നിൽ കൈകൂപ്പാം
 

സോഫിയ
എൽ. എം. എസ്. യു. പി. എസ്. പേരിമ്പക്കോണം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത