സെന്റ് ഗോരേറ്റീസ് ഹൈസ്കൂൾ നാലാഞ്ചിറ/അക്ഷരവൃക്ഷം/കലിയുഗം

Schoolwiki സംരംഭത്തിൽ നിന്ന്
12:51, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43031 1 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കലിയുഗം | color=4 }} <center> <poem> ഭൂമുഖത്താ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കലിയുഗം

ഭൂമുഖത്താദ്യമായി നേരിടുന്നു
കൊറോണയെന്നൊരു മഹാമാരിയെ
മനുജർ തൻ ജീവനെടുത്തീടുന്നു
മാനവരാശിയെ നശിപ്പിക്കുന്നു.

സമ്പന്നനില്ല,ദരിദ്രനില്ല,ജാതിയുമില്ല,മതവുമില്ല
കൊറോണയ്ക്കെല്ലാരും ഒന്നുപോലെ
എല്ലാരും ഒന്നായി നിന്നിടേണം
തോൽക്കില്ലയെന്ന മുദ്രാവാക്യം
എന്നുമുണ്ടാകേണം നമ്മുടെയുളളിൽ.

സാമൂഹിക അകലം പാലിച്ചീടാം
മനസ്സാൽ കൈകോർത്ത് മുന്നേറീടാം
ഒന്നായി നന്നായി നേരിട്ടീടാം
ഈ വേനൽക്കാലത്തെ മഹാമാരിയെ
സൂക്ഷിച്ച് മുന്നേറീടാം ഈ കലിയുഗത്തിൽ....
 


 

അഭിരാമി എം.എസ്
6ബി സെൻറ്ഗോരേറ്റീസ്ഗേൾസ്എച്ച്.എസ്.എസ്നാലാഞ്ചിറ
നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത