Schoolwiki സംരംഭത്തിൽ നിന്ന്
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കുഞ്ഞന്റെ ആത്മകഥ
ഹായ് കൂട്ടുകാരെ .....നിങ്ങൾക്ക് എന്നെ മനസ്സിലായോ ? ഞാൻ ഒരു കുഞ്ഞൻ വൈറസ് ആണ് .എന്റെ പേരാണ് കൊറോണ .അലക്ഷ്യമായ ജീവിത രീതിയിലൂടെ കടന്നു പോയ ചൈനയിൽ ആണ് ഞാൻ പിറന്നത്. പുതിയ യന്ത്രങ്ങളും പല പല കണ്ടു പിടിത്തങ്ങളും ചൈനക്കാർ നടത്തുന്നു ,എന്നാൽ ഭക്ഷണത്തിന്റെ കാര്യത്തിൽ അവർക്ക് യാതൊരു ശ്രദ്ധയും ഇല്ല. ഏതു മൃഗത്തിനെ ലഭിച്ചാലും അവർ അതിനെ യാതൊരു മടിയും കൂടാതെ ഭക്ഷിക്കുന്നു. അശ്രദ്ധമൂലം വൃത്തിഹീനമായ ചൈനയിൽ നിന്നുമാണ് ഞാൻ ഈ കൊച്ചു കേരളത്തിലേക്ക് ചാടി വന്നത്. എന്തിരുന്നാലും എന്റെ കാഴ്ചപ്പാടിൽ കേരളം ചൈനയെ പോലെ അല്ല. അതിനേക്കാൾ ഏറെ ഭേദമാണ് ഇവിടം. ഞാൻ നിങ്ങളുടെ ഈ കൊച്ചു നാട്ടിൽ എത്താൻ കാരണം മനുഷ്യർ തന്നെയാണ്. എന്നെ ശരീരത്തിൽ വഹിച്ചു കൊണ്ട് അനേകം പേർ ചൈനയിൽ നിന്ന് വിവിധ സ്ഥലങ്ങളിലേക്ക് മാറി. അവർ മറ്റുള്ളവരുമായി ഇടപഴുകിയതു മൂലം ഞാൻ കൂടുതൽ പേരിലേക്കും കൂടുതൽ സ്ഥലങ്ങളിലേക്കും വ്യാപിച്ചു. ഒരു കുഞ്ഞനാണ് ഞാൻ എങ്കിലും അനേകം പേരുടെ ജീവൻ എടുക്കാൻ എനിക്ക് സാധിച്ചു. മറ്റു രാജ്യങ്ങളിൽ എനിക്ക് നല്ലവണ്ണം ജീവിക്കാൻ സാധിച്ചു. അനേകം പേരുടെ ജീവൻ ഞാൻ കാരണം നഷ്ട്ടപെട്ടു. എന്നാൽ കേരളത്തിൽ വന്നപ്പോൾ എനിക്ക് വളരെ വിഷമം ഉണ്ടായി. കാരണം കേരളീയർ എന്റെ വരവ് അറിഞ്ഞപ്പോൾ തന്നെ എന്നെ തടയാൻ ഉള്ള മാർഗങ്ങൾ ചെയ്തു തുടങ്ങി. അതുവരെ വ്യക്തി ശുചിത്വത്തിൽ ശ്രദ്ധികാതിരുന്ന കേരളീയർ ഏതു നേരവും സോപ്പിട്ടു കൈകഴുകി എന്നെ തടുക്കാൻ തുടങ്ങി. ഏറെ പേരെ ഒന്നും എനിക്ക് മരണത്തിലേക്ക് കൂട്ടികൊണ്ട് പോകാൻ സാധിച്ചില്ല. അതിന് മുൻപേ അവർ പ്രതിരോദ ത്തിന്റെ വലയം വിരിച്ചുകഴിഞ്ഞിരുന്നു. ജനങ്ങൾ വീടുകളിൽ അടച്ചിരുന്നും വ്യക്തികളിൽ നിന്നും അകലം പാലിച്ചും എന്റെ വളർച്ചയെ തടഞ്ഞു. എന്തിരുന്നാലും കുറച്ചു പേരിലേക്ക് എനിക്ക് പടരാൻ സാധിച്ചു. എന്നാൽ ശെരിയായ പരിചരണ രീതികൾ ലഭിച്ചതു മൂലം അവർ എന്നെ പുറം തള്ളി. കേരളീയർ എന്നെ വാഴാൻ സമ്മതിക്കില്ല എന്ന കാര്യത്തിൽ ഉറപ്പായി. ഈ ജനങ്ങളുടെ വീട്ടിൽ കയറിയുള്ള ഇരുപ്പ് തുടർന്നാൽ എന്റെ പണി എങ്ങനെ നടക്കും. ഇവരെല്ലാം എന്റെ പുക കണ്ടേ അടങ്ങു. ഇതേ പോലെ തന്നെ കേരളത്തെ കീഴടക്കാൻ വേണ്ടി വന്നതാ എന്റെ കൂട്ടുകാരനായ നിപ വൈറസ്. എന്നാൽ അവനും ഒരു രക്ഷയും ഉണ്ടായില്ല. അവസാനം അവൻ മുട്ട് മടക്കി ഓടേണ്ടി വന്നു. ഇന്ന് എന്റെയും അവസ്ഥ ഇതുപോലെ ഒക്കെ തന്നെയാണ്. എപ്പോഴാ ഈ കേരളീയർ തൂത്തുവാരി ദൂരെ എറിയുക എന്ന് ഒരു പിടിയും ഇല്ല. എനിക്ക് ഇപ്പോൾ ഒരു കാര്യം മനസിലായി കേരളത്തിന്റെ മുൻപിൽ കേരള ജനതയുടെ കൂട്ടായമയുടെ മുൻപിൽ എത്ര വലിയ വൈറസ് ആണെങ്കിലും ഒരു നിലനിൽപ്പും ഉണ്ടാകില്ല. അതുകൊണ്ട് ഞാൻ ഒരു കാര്യം തീരുമാനിച്ചു വൈകാതെ ഈ കേരളം വിട്ടു പോകാൻ.
വൈറസ് വരവോടെ നാം മനസിലാക്കെണ്ടത് അതിവേഗം ഓടികൊണ്ടിരുന്ന ലോകത്തെ ഒരു ചെറു വൈറസ് ഒറ്റയടിക്ക് നിശ്ചലമാക്കി. എല്ലാം താൻ ആണെന്ന ഭാവത്തിൽ ലോകം ഭരിച്ചിരുന്ന മനുഷ്യന്റെ പദ്ധതികളെല്ലാം കണ്മുന്നിൽ തകർന്നു പോയി. വിദൂരങ്ങളിലെക്ക് പോയവർക്കെല്ലാം തല താഴ്ത്തി സ്വന്തം വീടുകളിലേക്ക് തിരിച്ചു പോരേണ്ടി വന്നു. ഇതൊരു പാഠം ആണ്.
ഒന്നിന്റെ പേരിലും ഒരു നിമിഷം പോലും അഹങ്കാരിക്കാൻ നമുക്ക് അർഹതയില്ല.
സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ
|