Schoolwiki സംരംഭത്തിൽ നിന്ന്
കടമയാണ്……. മറക്കരുത്….!
പരിസ്ഥിതി സംരക്ഷിക്കുക എന്നത് നമ്മുടെ കടമയാണ്. എന്നാൽ പലപ്പോഴും നാം നമ്മുടെ സാമൂഹികവും സാംസ്കാരികവും സാമ്പത്തികവുമായ പുരോഗതികൾക്ക് പിറകേ പോകുമ്പോൾ ഈ വികസന പ്രക്രിയ പരിസ്ഥിതിയെ ദോഷകരമായി ബാധിക്കാറുണ്ട്. അതുകൊണ്ട് പരിസ്ഥിതി സംരക്ഷണത്തെ കഴിയുന്നത്ര ദോഷകരമായി ബാധിക്കാത്ത വിധത്തിലായിരിക്കണം നമ്മൾ വികസനം നടപ്പിലാക്കേണ്ടത് .അതുകൊണ്ടുതന്നെ നാം എന്ത് കാര്യം ചെയ്യാൻ ഇറങ്ങിത്തിരിക്കുമ്പോഴും അത് പരിസ്ഥിതിക്ക് ദോഷകരമായതാണോ എന്ന് ചിന്തിക്കുക. അല്ലെങ്കിൽ അത് നാളെ നമുക്കു തന്നെ വിപത്തായി വന്നേക്കാം.
പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓർമ്മിക്കാനുള്ള അവസരമായി *1972 മുതൽ ഓരോ വർഷവും ലോകം ജൂൺ 5 ലോക പരിസ്ഥിതി ദിനമായി ആചരിച്ചു വരുന്നു.* മനുഷ്യന്റെ കടന്നു കയറ്റം കൊണ്ട് ഇല്ലാതായിരിക്കുന്ന പച്ചപ്പിനേയും തകർന്നു കൊണ്ടിരിക്കുന്ന ആവാസ വ്യവസ്ഥയേക്കുറിച്ചും ഓർമ്മിപ്പിക്കാനും പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ചുള്ള അവബോധനം വരുത്താനും ഇതിനായി കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് ഐക്യരാഷ്ട്രസഭ ലോക പരിസ്ഥിതി ദിനാചരണത്തിന് തുടക്കം കുറിച്ചത് .
മനുഷ്യന്റെ അശ്രദ്ധ കാരണമാണ് പലവിധത്തിലുള്ള പരിസ്ഥിതി മലിനീകരണങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. മറ്റു ജീവജാലങ്ങൾക്കു കൂടി അവകാശപ്പെട്ടതാണ് ഈ ഭൂമി എന്നുള്ള കാര്യം മനുഷ്യൻ പലപ്പോഴും വിസ്മരിക്കുന്നു. ഭൂമിയുടെ ആവാസവ്യസ്ഥയെ നശിപ്പിക്കുന്നതരത്തിലുള്ള പല പ്രവർത്തികളും മനുഷ്യന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നുണ്ട്. മനുഷ്യനിർമ്മിതമായ പ്ലാസ്റ്റിക്ക് ഇതിനൊരുദാഹരണം മാത്രമാണ്.പ്ലാസ്റ്റിക്ക് അലക്ഷ്യമായി വലിച്ചെറിയുന്നതിലൂടെ മണ്ണിന്റെ ഫലഭൂയിഷ്ഠത നഷ്പ്പെടുന്നതിനും മറ്റു ജീവജാലങ്ങളുടെ വംശനാശത്തിനു വരെ കാരണമാവുകയു ചെയ്യുന്നു. കടൽ ജീവികൾക്കുവരെ ഇതിന്റെ ഭവിഷ്യത്ത് നേരിടേണ്ടി വരുന്നു.
പരിസ്ഥിതിമലിനീകരണത്തിന്റെ വേറൊരുദാഹരണമാണ് അന്തരീക്ഷ മലിനീകരണം. പ്ലാസ്റ്റിക് കത്തിക്കുമ്പോഴും ഫാക്രടറികളിൽ നിന്നു പുറന്തള്ളുന്ന വിഷവാതകങ്ങളും വാഹനങ്ങളിൽ നിന്നും പുറന്തള്ളുന്ന കാർബൺ മോണോക്സൈടുമെല്ലാം അന്തരീക്ഷ മലിനീകരണത്തിന് ഇടയാക്കുന്നു .
ഇപ്പോൾ കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോകം മുഴുവൻ ലോക്ഡൗൺ പ്രഖ്യാപിച്ച ഈ സാഹചര്യത്തിൽ അന്തരീക്ഷ മലിനീകരണത്തിന്റെ തോത് വളരേയധികം കുറഞ്ഞിട്ടുണ്ട്. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതോടെ നമ്മുടെ ജീവിതത്തിനൊപ്പം പരിസ്ഥിതിയും ആകെ മാറി. ലോക്ക്ഡൗണിനെ തുടർന്ന് മനുഷ്യർ വീടുകൾക്കുള്ളിൽ കഴിയുമ്പോൾ പലയിടങ്ങളിലും വന്യജീവികൾ തെരുവിലേക്കെത്തി.. വായു ശുദ്ധമായിത്തുടങ്ങി. പുഴകളിലെയും അരുവികളിലെയും മലിന ജലം തെളിഞ്ഞുതുടങ്ങി. ഇത്തരത്തിൽ മാറിയ സാഹചര്യത്തിന്റെ പല തെളിവുകളും ഇന്റർനെറ്റിൽ വൈറലായിക്കൊണ്ടിരിക്കുന്നുണ്ട്. പഞ്ചാബിലെ ജലന്ധർ നഗരവാസികളും ഇതുപോലൊരു അമ്പരപ്പിക്കുന്ന കാഴ്ചക്ക് സാക്ഷ്യം വഹിച്ചു.ആകാശത്ത് മേഘങ്ങളുടെ പിന്നിലായി ഒരു പർവതനിര കണ്ട് അവൾ അന്തംവിട്ടു.സംസ്ഥാത്ത് നിന്ന് 213 കിലോമീറ്റർ അകലെയുള്ള ഹിമാചൽ പ്രദേശിലെ ധൗലാധാർ പർവത നിരയായിരുന്നു അത്. ലോക്ക്ഡൗണിനെ തുടർന്ന് അന്തരീക്ഷ മലിനീകരണത്തോത് കുറയുകയും വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുകയും ചെയ്തതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് ഈ കാഴ്ച.30 വർഷങ്ങൾക്ക് ശേഷമാണ് ഇത് ജലന്ധറിൽ ദൃശ്യമാകുന്നതെന്ന് ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചവർ അഭിപ്രായപ്പെട്ടു. ഹിമാച്ചലിലെ ധൗലാധാർ പർവതനിര 30 വർഷത്തിന് ശേഷമാണ് ജലന്ധറിൽ ദൃശ്യമാകുന്നത്. മലിനീകരണം 30 വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലായിരിക്കുന്നു.ഇത് ഏകദേശം 213 കിലോമീറ്റർ അകലെയാണ്. ഇങ്ങനെയൊക്കെയാണ് മലിനീകരണം നമ്മളെ അന്ധരാക്കിയത് '- ചിത്രം പങ്കുവെച്ചു കൊണ്ട് ഒരു ട്വിറ്റർ ഉപയോക്താവ് എഴുതി. ക്രിക്കറ്റ് താരം ഹർഭജൻ സിഗും ചിത്രം പങ്കുവെച്ചു. ജലന്ധറിലെ എന്റെ വീട്ടിൽ നിന്ന് ധൗലാ ധാർ നിര ഞാൻ ഇതുവരെ കണ്ടിട്ടില്ല. ഇത് സാധ്യമാണെന്ന് ചിന്തിക്കാൻ പോലും കഴിഞ്ഞിരുന്നില്ല.അതെ നമ്മുടെ കാഴചകൾക്കുപോലും പ്രകൃതി പോലും നിശ്ചയിക്കാത്ത പരിധി നിർണ്ണയിക്കുകയായിരുന്നു നാം ഉയർത്തിവിട്ട മലിനീകരണങ്ങൾ എന്ന തിരിച്ചറിവ് ,ഇനിയെങ്കിലും നിലനിർത്തി മുന്നോട്ടു പോയാൽ മനുഷ്യകുലത്തിനു തന്നെ അനുഗ്രഹമായിരിക്കും. നമുക്കൊരുമിച്ചു മുന്നേറാം.
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|