രോഗമാണിന്നെല്ലായിടത്തും രോഗിയായി തീർന്നീ ഭൂമിയും കാലമിന്നിങ്ങനെ പോകവേ മനുഷ്യരെല്ലാം രോഗികൾ രോഗമേ നിന്നെ പ്രധിരോധിക്കാനെന്തുവഴി? ശുചിത്വമേകീടൂ നീ മനുഷ്യാ രോഗമടുക്കില്ല നിന്റെയടുക്കൽ ചപ്പു ചവറുകൾ വലിച്ചെറിയവേ പുഴകളിൽ മാലിന്യം നിറക്കവേ വൃക്ഷങ്ങളെ നാം വെട്ടിമുറിക്കവേ എന്തുനേടി സമൂഹം? ശുചിത്വം പാലിക്കൂ നീ പ്രകൃതിയെ സ്നേഹിച്ചീടൂ നീ പ്രതിരോധിക്കാം ഈ രോഗത്തെ മുക്തി നേടിടാം നമുക്കൊന്നായ് ..
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത