ആർ.പി.എം. എച്ച്.എസ്. പനങ്ങാട്ടിരി/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം
പരിസ്ഥിതി സംരക്ഷണം
ലോകം നേരിടുന്ന പ്രധാന വെല്ലുവിളികളിൽ ഒന്നാണ് പരിസ്ഥിതി പ്രശ്നം. മാനവ പുരോഗതി എന്ന സമവാക്യമാണ് ഇതിന് കാരണം. മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങൾക്കും ആർഭാടങ്ങളിലേക്കും മനുഷ്യൻ ശ്രദ്ധ തിരിക്കുമ്പോഴുണ്ടാകുന്ന ഉപഭോഗാസക്തിയെ തൃപ്തിപ്പെടുത്തുവാൻ മനുഷ്യൻ പ്രകൃതിയെ ചൂഷണം ചെയ്യാൻ ആരംഭിച്ചു. വൻ തോതിലുള്ള ഉത്പാദനത്തിന് വൻതോതിലുള്ള പ്രകൃത ചൂഷണം അനിവാര്യമായി . ഇതന്റെ ഫലമായി 'ഗുരുതര പ്രശ്നങ്ങളിലേക്ക് പരിസ്ഥിതി വഴുതി നീങ്ങുകയായി. ഇതോടൊപ്പം തന്നെ പ്രക്യതി നേരിടുന്ന മറ്റൊരു പ്രശ്നമാണ് മാലിന്യ നിക്ഷേപം പ്രകൃതിയിലേക്ക് മാലിന്യങ്ങൾ വലിച്ചെറിയുന്നതിലൂടെ പരിസ്ഥിതി പ്രശ്നം ഏറെ ഗുരുതരമായി. മനുഷ്യന്റെ ഇത്തരത്തിലുള്ള ചൂഷണം മൂലം പരിസ്ഥിതി ദിനാ ദിനം നശിച്ചു കൊണ്ടിരിക്കുകയാണ്. ഈ നാശത്തിൽ നിന്നും മോചനം ലഭിക്കാൻ നാം ഒറ്റക്കെട്ടായ് പരിസ്ഥിതിയെ സംരക്ഷിക്കണം. മനുഷ്യന്റെ അത്യാഗ്രഹത്തിനു വേണ്ടി പ്രകൃതിയെ ചൂഷണം ചെയ്യുന്നത് ഒഴിവാക്കണം. പുഴകളിലേക്കും കുളങ്ങളിലേക്കും മാലിന്യങ്ങൾ വലിച്ചെറിയരുത്. ഇങ്ങനെ നമ്മുടെ അതിസുന്ദരമായ പരിസ്ഥിതിയെ സംരക്ഷിക്കാം.
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം |