ഉള്ളടക്കത്തിലേക്ക് പോവുക

തായംപൊയ്യിൽ എ.എൽ.പി. സ്ക്കൂൾ, ചെറുപഴശ്ശി./അക്ഷരവൃക്ഷം

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളുടെ രചനകൾ


1, കൊറോണയും കുട്ടികളും

      കൂട്ടുകാരേ ഞങ്ങൾ ആരാണെന്ന് അറിയുമോ? ഞങ്ങളാണ് കൊറോണ .പേര് കേൾക്കുമ്പോൾ തന്നെ നിങ്ങൾക്ക് പേടിയായല്ലേ? സാരമില്ല ഒന്നു ശ്രദ്ധിച്ചാൽ എന്നെ നിശ്ശേഷം ഇല്ലാതാക്കാം. നിങ്ങൾക്ക് എന്നെപ്പറ്റി കൂടുതൽ അറിയേണ്ടേ?
        സാധാരണ ജലദോഷപ്പനി മുതൽ ന്യൂമോണിയ വരെയുണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് ഞങ്ങൾ .1960 കളിലാണ് ഞങ്ങളെ ആദ്യമായി തിരിച്ചറിഞ്ഞത്. കിരീടം എന്നാണ് ഞങ്ങളുടെ പേരിന്റെ അർത്ഥം പക്ഷികളിലും മൃഗങ്ങളിലുമെല്ലാം ഞങ്ങൾ രോഗങ്ങൾ ഉണ്ടാക്കാറുണ്ട്. അവയിൽ നിന്നാണ് മനുഷ്യരിലേക്ക് പകരുന്നത്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്നത് പ്രധാനമായും ശരീര സ്രവങ്ങളിൽ നിന്നാണ്. ഇതിൽ നിന്നും രക്ഷപ്പെടാൻ കൂട്ടുകാർക്ക് ഞാനൊരു സൂത്രം പറഞ്ഞു തരാം .വീടിന് വെളിയിൽ ഇറങ്ങാതെ വീട്ടിൽ തന്നെ ഇരിക്കുക .ഇറങ്ങുമ്പോൾ വായും മൂക്കും തൂവാല കൊണ്ട് മറയ്ക്കുക. ഇടക്കിടെ  കൈ സോപ്പിട്ട് കഴുകുക. അനാവശ്യമായി കണ്ണിലും മൂക്കിലും കൈ കൊണ്ട് തൊടാതിരിക്കുക. ഇത്രയൊക്കെ ചെയ്താൽ ഞങ്ങളിൽ നിന്ന് രക്ഷപ്പെടാം
          എന്റെ ജനനം കൊണ്ട് ഇത്രവലിയ വിപത്തുണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിച്ചില്ല.പക്ഷെ ഇത്രയും വിപത്തുണ്ടാക്കിയപ്പോഴും ചെറിയൊരു സന്തോഷം എനിക്കുണ്ട്. എന്താണെന്നോ? കൂട്ടുകാർക്ക് കൂടെ കളിക്കാൻ അച്ഛനേയും അമ്മയേയും കിട്ടിയല്ലോ? എവിടെയും പോകാതെ അവർ എപ്പോഴും നിങ്ങളുടെ കൂടെത്തന്നെയുണ്ടല്ലോ? മാത്രമല്ല വാഹനങ്ങളുടെ പുകയൊന്നുമില്ലാതെ ശുദ്ധവായു  ശ്വസിക്കാമല്ലോ?ഇനി അധികകാലം ഞാൻ ഇവിടെ ഉണ്ടാവില്ല. കൂട്ടുകാരെ ഞാൻ പോയാലും നിങ്ങൾ കൃത്യമായ ശുചിത്വം പാലിച്ച് പ്രകൃതിയോടിണങ്ങി ജീവിക്കണം
         സൂര്യതേജ് ഹരീഷ്
                മൂന്നാം തരം


2 കൊറോണ

കൊറോണ എന്നൊരു മഹാമാരി ലോകത്തെയെമ്പാടും വിഴുങ്ങിടുമ്പോൾ

പകച്ചു നിൽക്കാതെ നാം ഓരോരുത്തരും പാലിച്ചീടണം നമ്മുടെ സർക്കാരിൻ നിർദേശങ്ങൾ ഒരുമിച്ച് നിന്ന് പോരാടാം നമുക്കീ വിപത്തിനെ ലോകത്തു നിന്നും എന്നെന്നേക്കുമായ് തുരത്തീടാം.

        ദിയ അശോക്
         മൂന്നാം തരം


3, Covid 19

  Stay at home.

Wash your hands. Deep social distance Break the chain As one family to fight against Covid.

   Fathimath Ramsha
   Third STD.