എ.എം.യു.പി.എസ്.ആലൂർ/അക്ഷരവൃക്ഷം/സംഭാഷണം
നിപ്പയും കൊറോണയും കണ്ടുമുട്ടിയപ്പോൾ
നിപ: നീ ആരാ? കൊറോണ: ഞാൻ കൊറോണ. എനിക്ക് കോവിഡ് 19 എന്ന വിളിപേരുമുണ്ട്. നിപ: നീ ആളൊരു സംഭവമാണല്ലൊ.നീ എവിടെ നിന്നാ വന്നത്? കൊറോണ: ഞാൻ ചൈനയിലെ വുഹാനിൽ നിന്ന് വന്നതാ.ഞാൻ ഇപ്പോൾ തന്നെ ലോകത്തിന്റെ കാൽ ഭാഗം നശിപ്പിച്ചു. നിപ:അപ്പൊ നീ ഒരു കേമനാണല്ലോ ! കൊറോണ:ഞാൻ ഈ ലോകത്തെ തന്നെ നശിപ്പിക്കാൻ വന്ന മഹാമാരിയാണ്.പക്ഷേ ആളുകൾ എന്നെ തടയാൻ ശ്രമിക്കുന്നു.അവർ കൈകൾ സോപ്പിട്ട് കഴുകുകയാണ്. നിപ:നീ കേരളത്തിൽ പോകുമ്പോൾ സൂക്ഷിക്കണം.അവിടെ ഒരു ടീച്ചറമ്മയും സംഘവുമുണ്ട്. കൊറോണ:ഞാൻ അവിടെയൊക്കെ ചുറ്റിയടിച്ചതാണല്ലോ.നിന്നെ അവർ തുരത്തിയത് എന്റെ കുഴപ്പമാണോ? എന്നെ അങ്ങനെയൊന്നും പിടിക്കാനാവില്ല.അതു ചോദിക്കാൻ മറന്നു. നിപ: എന്ത് ? കൊറോണ:നീ എവിടെ നിന്നാ വന്നത്? നിപ:ഞാൻ പഴംതീന്നി വവ്വാലിൽ നിന്ന് വന്നതാണ്. കൊറോണ:നീ എന്റെ കൂടെ വാ,നമുക്ക് ഈ ലോകത്തെ തന്നെ കീഴപ്പെടുത്താം. നിപ:എന്റെ ജീവനെടുത്ത ആ നാട്ടിലേക്കിനി ഞാനില്ല. കൊറോണ:നിനക്ക് പേടിയാണല്ലേ.ഒന്നുമില്ലെങ്കില്ലും നമ്മൾ വൈറസല്ലേ.വാ നമുക്കു പോകാം. നിപ:ഞാനില്ല.നീയും ഒരു ദിവസം നാണംകെട്ട് എന്റെ മുമ്പിൽ വരും. കൊറോണ:പിന്നെ നമുക്ക് കാത്തിരുന്നു കാണാം. നിപ:കാണാം...........
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തൃത്താല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തൃത്താല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- പാലക്കാട് ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ