മഴയൊരു കുളിർമഴ പെയ്തല്ലോ വേനലിലൊരു മഴ പെയ്തല്ലോ ചെടികൾക്കെല്ലാം സന്തോഷം മരങ്ങൾക്കൊക്കെ ഉത്സാഹം മണ്ണുനനഞ്ഞു കുതിർന്നപ്പോൾ വിത്തുകളൊക്കെ മുളച്ചല്ലോ കുഞ്ഞുമനസ്സ് കുളിർത്തല്ലോ വേനൽച്ചൂടിനി കൂടിപ്പോയാൽ മുളകളിതെല്ലാം കരിയൂലോ അപ്പോൾ മനസ്സും തേങ്ങൂലോ