ഗവ. എൽ.പി.എസ്. നെടുംകൈത/അക്ഷരവൃക്ഷം/ഓർമ്മപ്പെടുത്തൽ

Schoolwiki സംരംഭത്തിൽ നിന്ന്
09:44, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheelukumards (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഓർമ്മപ്പെടുത്തൽ


ആ അവധി ദിവസം ഞാനും എൻറ കൂട്ടുകാരിയും മുൻപേ തീരുമാനിച്ചത് പ്രകാരം മറ്റൊരു കൂട്ടുകാരിയുടെ ബർത്ത് ഡേ പാർട്ടിക്ക് പോകാൻ വേണ്ടി പുറപ്പെട്ടു. പോകുന്ന വഴിയിൽ വെച്ച് ഞങ്ങൾ ഒരു ചേച്ചിയെ കണ്ടു . എവിടെ പോകുന്നുവെന്നും എന്തിന് പോകുന്നു വെന്നും ചേച്ചി ഞങ്ങളോട് ചോദിച്ചു. കാര്യങ്ങൾ എല്ലാം പറഞ്ഞു കഴിഞ്ഞപ്പോൾ, ഇപ്പോൾ അവിടേക്ക് പോകരുതെന്നും ഇന്ന് രാജ്യത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്ന മാരകമായ കോവിഡ് 19 നെ കുറിച്ചും അത് പിടിപെട്ടാലുണ്ടാകുന്ന അവസ്ഥയെ കുറിച്ചും ആ രോഗം വരാതിരിക്കുവാനുള്ള മുൻ കരുതലുകളെ കുറിച്ചും പറഞ്ഞു തന്നു ചൈനയിലാണ് ആദ്യം കൊറോണ വൈറസ് ഉണ്ടായതെന്നും അത് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ പടർന്നു പിടിക്കുകയാണെന്നും ഒത്തിരി മനുഷ്യർ മരണപ്പെട്ടു എന്നും അതുകൊണ്ട് എല്ലാവരും ജാഗ്രതയോടെ ശുചിത്വവും വൃത്തിയും പാലിച്ചുകൊണ്ട് വീട്ടിൽ തന്നെ ഇരിക്കണമെന്നും ആ ചേച്ചി ഞങ്ങളെ ഓർമ്മപ്പെടുത്തി.

സഫ്ന.എസ്
4 ഗവ:എൽ.പി.എസ്. നെടുംകൈത
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ