ഗവൺമെന്റ് എച്ച്.എസ്. കാച്ചാണി/അക്ഷരവൃക്ഷം/എന്റെ ലോക് ഡൗൺ കാലം

08:13, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43037 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=എന്റെ ലോക് ഡൗൺ കാലം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്റെ ലോക് ഡൗൺ കാലം


ആദ്യമായി തന്നെ പറയാമല്ലോ ഈ അവധിക്കാലം വളരെ വിഷമം ഉള്ളതായിരുന്നു എന്തെന്നാൽ covid 19 എന്ന Corona ലോകത്തെ മുഴുവൻ ഉലച്ചു
ഈ രോഗം ഇപ്പൊൾ എല്ലാ രാജ്യങ്ങൾക്കും ഒരു ഭീഷണി തന്നെയാണ് പല വികസിത രാജ്യങ്ങളേയും ഈ രോഗം ഒന്നു ഉലച്ചിയുണ്ട് ഈ രോഗം നമ്മുടെ രാജ്യത്തും എത്തി വിദേശങ്ങളിൽ നിന്ന് വന്ന ആൾക്കാരുടെ അശ്രദ്ധമൂലം ഇന്ത്യ യിൽ പല സ്ഥലങ്ങളിലും ഈ രോഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട്
രോഗബാധിതർ എന്ന് സംശയിക്കുന്ന ആൾക്കാരെ നിരീക്ഷണത്തിൽ വെച്ച് രോഗം സ്ഥിരീകരിച്ച വരെ സഞ്ചരിക്കുന്ന സ്ഥലങ്ങളുടെ മാപ്പുകൾ തയ്യാറാക്കി രോഗവ്യാപനം തടയാൻ ശ്രമിക്കുന്നുണ്ട്
നമ്മുടെ കൊച്ചു കേരളത്തിൽ ഈ രോഗം നിമിത്തം രണ്ട് പേർ മരണപ്പെട്ടു ഈ രോഗം കൂടുതലായി ബാധിക്കുന്നത് 60 വയസ്സിന് മുകളിലുള്ള വരെയും 10 വയസ്സിനു താഴെയുള്ള വരെയുമാണ് അതിനാൽ നമ്മൾ വിചാരിച്ചാൽ അവരെ കൂടി നമുക്ക് രക്ഷിക്കാനാകും പോലീസ് ഡോക്ടർ നഴ്സ് ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവരെ കൂടി നമ്മൾ ഇപ്പോൾ ഓർക്കുന്നു വെറുതെയിരുന്ന് സമയങ്ങളിൽ വീട്ടിലെ ജോലികൾ സഹായിച്ചും ചേച്ചിയോടൊപ്പം കളിച്ചും സമയം ചെലവാക്കി പഴയ കളികൾ ആയ ഈർക്കിൽ കളി, ഗോലി കളി , ഒളിച്ചു കളി ഇതൊക്കെ ഒരിക്കൽ കൂടെ ഓർക്കാൻ പറ്റി വീട്ടിൽ ചില പുതിയ തരം പലഹാരങ്ങൾ പരീക്ഷിച്ചു അവധിക്കാലം അങ്ങനെ കഴിയുന്നു.
നന്ദി

അരവിന്ദ് എ.എൽ
8എ ഗവണ്മെന്റ് ഹൈസ്കൂൾ,കാച്ചാണി
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
അനുഭവക്കുറിപ്പ്