നിയോ ഡെയിൽ സെക്കന്ററി സ്കൂൾ കിള്ളി/അക്ഷരവൃക്ഷം/ഞാനും അപ്പച്ചനും കൊറോണയും
ഞാനും അപ്പച്ചനും കൊറോണയും
പ്രിയപ്പെട്ട കുട്ടുകാരെ പഠിത്തവും കളിയും ഒക്കെ ആയി ഒരു വർഷം പെട്ടെന്ന് കടന്നു പോയി.. അന്ന് ടീച്ചർ ഞങ്ങൾക്കു പരീക്ഷാടൈംടേബിള് തന്നു... ഈ ടൈംടേബിൾ കണ്ടപ്പോൾ അവധികാലം വരുന്നു എന്ന ഒരു സന്തോഷം മാത്രമാണ് ഏക ആശ്വാസം ആയി തോന്നിയത്..
ഞാൻ ദിയ.പി.. മൂന്നാം ക്ലാസ്സിൽ പഠിക്കുന്നു. എന്റെ ലോകം അപ്പച്ചൻ ആണ് കേട്ടോ.. അമ്മ എന്ന സ്നേഹം എന്റെ സ്കൂളിൽ നിന്നാണ് ഞാൻ മനസിലാക്കുന്നത്... എന്തായാലും ഞാൻ ടൈംടേബിൾ അപ്പച്ചനെ കാണിച്ചു... ഞാൻ പഠിക്കാൻ അത്രയ്ക്ക് മോശമല്ല കുട്ടുകാരെ അതിനാൽ ഇനി പാഠഭാഗങ്ങൾ ഒന്ന് നോക്കിയാൽ മതി കേട്ടോ... പുസ്തകം കൊണ്ട് വച്ചു ഞാൻ കിടക്കാൻ പോയി.. എന്റെ തുണികൾ വലിച്ചു വാരി കിടക്കുന്നു.. അവിടെ കിടക്കട്ടെ നാളെ അടുക്കി വയ്കാം എന്നു കരുതി ഞാൻ കിടന്നു... നോക്കിയപ്പോൾ നേരത്തെ തിന്ന ലെയ്സിന്റെ കവർ എന്നെ നോക്കുന്നു.. ഞാൻ ശ്രദ്ധിക്കാതെ ഉറങ്ങി.
രണ്ടു നാൾ കഴിഞ്ഞാൽ എസ് എസ് എൽ സി ചേട്ടന്മാർക്കും ചേച്ചിമാർക്കും പരീക്ഷ ആണ്. ടീച്ചർ പറഞ്ഞു പ്രാർത്ഥിക്കണം എന്ന്.. അന്ന് വൈകീട്ട് ഈശോയോട് ഞാൻ അതു പറഞ്ഞു... ഇനി ഞങ്ങടെ പരീക്ഷക്കു സ്കൂളിൽ പോയാൽ മതി.. കൂട്ടുകാരെയും ടീച്ചറിനെയും പിരിഞ്ഞതിൽ വിഷമം ഉണ്ട്.. നാളെ മുതൽ നാലുചുവരുകൾക്കുള്ളിൽ ആണ് എന്റെ ലോകം.. അപ്പച്ചൻ ആഹാരമൊക്കെ വച്ചു ഓട്ടോ ഓടാൻ പോകും.. പിന്നെ ഞാനും ഈശോയും മാത്രം.. ആ വെള്ളിയാഴ്ച വന്നു. ഞങ്ങൾ പരീക്ഷ എഴുതി... ഇതിനിടയിൽ എന്നും ടീവിയിൽ എന്തൊക്കയോ വലിയ ചർച്ചകൾ നടക്കുന്നു എന്ന് എനിക്കുമനസ്സിലായിരുന്നു . അങ്ങനെ അടുത്ത പരീക്ഷയും കഴിഞ്ഞു.. പെട്ടൊന്നൊരുനാൾ ഒരു ഞായർ ഞങ്ങളെ എല്ലാം വീട്ടിലാക്കി ഒരു ഓർഡർ വന്നു. അപ്പച്ചൻ പറഞ്ഞു ജനത കർഫ്യു എന്ന്...
കൊറോണ എന്നൊരു മഹാമാരി ലോകത്തെ കാർന്നു തിന്നുന്നു എന്നും. ഇനി പരീക്ഷ ഇല്ല.
എനിക്കൊന്നും മനസിലായില്ല. ഒന്ന് ഞാൻ തിരിച്ചറിഞ്ഞു. എന്റെ പരീക്ഷ മുടക്കി വേനലവധി നേരത്തെ കൊണ്ട് വന്നത് കൊറോണയാണ് ഹി...ഹി... ഹി...
.. ഞാൻ രാവിലെ കളിക്കാൻ ഇറങ്ങുമ്പോൾ അപ്പച്ചൻ പറഞ്ഞു പാടില്ല വീടിനകത്തു ഇരിക്കണം എനിക്കും നിനക്കും.. പുറത്തു ഇറങ്ങിയാൽ ആ ഭീകരൻ നമ്മെ പിടികൂടും. പ്രായമായവരെയും കുട്ടികളെയും ആണ് അവനിഷ്ടം... ഞാൻ ഞെട്ടി.. എന്റെ കൂട്ടുകാർക്കൊപ്പം എന്നെ കളിക്കാൻ അനുവദിക്കാത്ത കൊറോണയെ ഞാൻ ആദ്യമായി വെറുത്തു... കാർട്ടൂൺ കാണാം എന്നു കരുതിയപ്പോൾ അപ്പച്ചൻ ടിവിയുടെ മുന്നിൽ... വാർത്ത, ചർച്ച, ഹോ എനിക്കു മടുത്തു.. ഒന്നുകൂടി ഞാൻ അറിഞ്ഞു ഇന്ന് മുതൽ വൈകിട്ട് പലഹാരപ്പൊതി ഇല്ല.
അങ്ങനെ നാളുകൾ കടന്നു പോയി.. ഇടയ്ക്കൊക്കെ അപ്പച്ചൻ പറയും കൈ സോപ്പിട്ടു നന്നായി കഴുകു.. തൂവാല ഉപയോഗിക്കു എന്നൊക്കെ . ഇതു പുതുമയായി എനിക്കു തോന്നിയില്ല കാരണം ഞങ്ങടെ ടീച്ചർ ഇതു മുന്നേ ഞങ്ങളോട് പറഞ്ഞു ചെയ്യിപ്പിച്ചിരുന്നു.. എന്നാൽ പുതുമയുള്ള ഒന്ന് ഉണ്ടായി. ഞാൻ കൂട്ടിലടച്ച കിളിയെ പോലായി. അങ്ങനെ ആദ്യമായി കൂട്ടിലടച്ച കിളിയുടെ ദുഃഖം ഞാൻ തിരിച്ചറിഞ്ഞു.കൊറോണ ഒരു ക്രൂരൻ ആണ് എന്നു എനിക്കു മനസിലായി. കാരണം ഒരുപാട് പേരെ ഒറ്റപ്പെടുത്തി... ഇല്ലാണ്ടാക്കി...
പക്ഷെ കുറച്ചു നല്ല കാര്യങ്ങൾ അവൻ കൊണ്ടു വന്നു.......
ഇപ്പോൾ എന്റെ വീട്ടിൽ വസ്ത്രം വാരി വലിച്ചു കിടപ്പില്ല, ചവറുകൾ ഇല്ല.. ഞാനും അപ്പച്ചനും കുടെ എല്ലാം വൃത്തി യാക്കി., തൊടിയിലെ ഇലകൾ, കായ്കൾ ഒക്കെ ആഹാരത്തിനു ഉപയോഗിച്ചു, കൃഷി തുടങ്ങി, വൈകുന്നേരം പലഹാരപ്പൊതികൾക്കു പകരം അവലും, അടയും, കൊഴുക്കട്ടയും ഒക്കെ ആഹാരമായി... അവയുടെ സ്വാദു ഞാൻ തിരിച്ചറിഞ്ഞു, വ്യക്തി ശുചിത്വം ശീലമാക്കി, അദ്ധ്യാപകർ പറഞ്ഞതൊക്കെ ശരിയാണ് എന്നു മനസിലാക്കി, ചെറിയ പുസ്തകങ്ങൾ വായിച്ചു....
പ്രിയപ്പെട്ട കുട്ടുകാരെ ഇതിൽ നിന്ന് നിങ്ങൾക് എന്തു മനസ്സിലായി.... നമ്മൾ നമ്മളായി ജീവിക്കണം... നിങ്ങൾ തിരിച്ചറിഞ്ഞില്ലേ പലഹാരപ്പൊതികൾ ഇല്ലാതെ നമ്മുക്ക് ജീവിക്കാം, ചെറിയൊരു പനിക്ക് ഹോസ്പിറ്റലിൽ പോകാതെയും മാറ്റാം, വീട്ടു വളപ്പിൽ കൃഷി ചെയ്യാം, നമ്മുക്ക് ചുറ്റുമുള്ള പ്രകൃതിയെ പ്രയോജനപ്പെടുത്താം, വീടും പരിസരവും എന്നും ശുചിയാകാം, അങ്ങനെ എന്തെല്ലാം... അപ്പോൾ നല്ലൊരു തലമുറയായി വളരാൻ ഈ കാലം നമ്മളെ പഠിപ്പിച്ചു...
ഏങ്കിലും ഇവനെ നമ്മുക്ക് ഓടിക്കണം അതിനു നാം ഇപ്പോൾ വീട്ടിൽ ഇരുന്നേ പറ്റുകയുള്ളു... വേഗം തന്നെ ഒത്തുകൂടാൻ നമുക്ക് കഴിയട്ടെ എന്നു പ്രാർത്ഥിച്ചു കൊണ്ടു... ഇനി കണ്ടു മുട്ടുമ്പോൾ ഒരു കൈയകലം പാലിക്കാം ... തൂവാലകൾ മാസ്ക് ആക്കാം... എന്ന തിരിച്ചറിവിലൂടെ ഞാൻ നിർത്തട്ടെ...... നന്ദി .. നിങ്ങടെ സ്വന്തം .............ദിയ പി.
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം |