ജി.ഡബ്ലിയു.എൽ.പി.എസ്. പൊയ്ക/അക്ഷരവൃക്ഷം/ജാഗ്രത

Schoolwiki സംരംഭത്തിൽ നിന്ന്
00:19, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 597534 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ജാഗ്രത <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ജാഗ്രത

കൊറോണ എന്നത് ഒരു പകർച്ചാവ്യാധിയാണ് .ഒരാളിൽനിന്ന് മറ്റൊരാളിലേക്ക് പകരുന്ന രോഗം .സമ്പർക്കം മൂലമാണ് ഈ രോഗം പകരുന്നത് .കോവിഡ് 19 എന്നാണ് ലോകാരോഗ്യസംഘടന ഇതിനെ പേരിട്ടിരിക്കുന്നത്‌ .ചൈനയിലെ വുഹാൻ എന്ന് പേരുള്ള ഒരു നഗരത്തിലാണ് ഈ രോഗം ആദ്യമായി കണ്ടത് ചൈനയിൽ 3339 പേരുടെ ജീവൻ അപഹരിച്ചു .ഈനാംപേച്ചി എന്ന ജീവിയിൽനിന്നുമാണ് കൊറോണ വൈറസ് ഉണ്ടായതെന്നാണ് കരുതുന്നത് .ഇന്ത്യ ,ഇറ്റലി ,ഫ്രാൻസ് ,ജപ്പാൻ ,അമേരിക്ക തുടങ്ങി അനേകം രാജ്യങ്ങളിൽ ഈ രോഗം പടർന്നുപിടിച്ചുകൊണ്ടിരിക്കുന്നു .ലക്ഷക്കണക്കിനാളുകൾ മരണമടഞ്ഞു .ഈ രോഗത്തിനുള്ള മരുന്ന് ഇതുവരെയും കണ്ടെത്തിയിട്ടില്ല .മലേറിയ രോഗത്തിനുള്ള വാക്സിനായ ഹൈഡ്രോക്സിക്ലോറോക്വീനാണ് നൽകുന്നത് പനി ,ചുമ ,ജലദോഷം ,വയറുവേദന തുടങ്ങിയവയാണ് രോഗലക്ഷണങ്ങൾ .സ്വദേശികളും വിദേശികളുമായ രോഗവാഹകർ നമ്മുടെ രാജ്യത്തും എത്തിച്ചേർന്നു .ഇവരുടെ സ്രവം പരിശോദിച്ചു രോഗമുള്ളവരെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചു .ഇതിന്റെ ഭാഗമായിട്ടാണ് നമ്മുടെ സർക്കാർ ലോക്‌ഡൗൺ പ്രഖ്യാപിച്ചത് .മുഖാവരണം ധരിക്കുക ,കൈയ്യുറ ധരിക്കുക ,സോപ്പോ ,സാനിറ്റൈസറോ ഉപയോഗിച്ചു കൈകഴുകുക ,വീടും പരിസരവും വൃത്തിയാക്കുക,പൊതു ഇടങ്ങളിൽ സാമൂഹിക അകലം പാലിക്കുക ,എല്ലാവരും വീട്ടിൽത്തന്നെയിരിക്കുക .നമ്മുടെ ഗവണ്മെന്റും ജനങ്ങളും ആരോഗ്യപ്രവർത്തകരും നിയമപാലകരും എല്ലാവരും ഒത്തൊരുമിച്ച് പ്രവർത്തിച്ച് ജാഗ്രതയോടെ കൊറോണ എന്ന മഹാവിപത്തിനെ അകറ്റിനിർത്താൻ നമുക്കു കഴിയുമെന്ന് പ്രത്യാശിക്കാം

    "ലോകം മുഴുവൻ സുഖം പകരാനായ് 
     സ്നേഹ ദീപമേ മിഴി തുറക്കൂ .................."
അഫ്ജിപ്റ്റിന .ജെ.പി
4 A ജി.ഡബ്ലിയു.എൽ.പി.എസ്.പൊയ്ക
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം