സെന്റ് റോക്സ് റ്റി റ്റി ഐ എൽ പി എസ് തോപ്പ്/അക്ഷരവൃക്ഷം/പ്രതീക്ഷ

Schoolwiki സംരംഭത്തിൽ നിന്ന്
23:58, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- S43117 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രതീക്ഷ <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രതീക്ഷ

ഒരിക്കൽ പൂക്കളും പൂമ്പാറ്റയും... തണൽവൃക്ഷങ്ങളും കാറ്റും പുഴയും...
എല്ലാം നിറഞ്ഞ സൗഭാഗ്യവതിയായിരുന്നു ഞാൻ!
ഇന്നിതാ ഞാൻ മരിക്കാറായി...
ഒരു ഇറ്റു ജലം തരുമോ എനിക്ക്...
ഹേ; മനുഷ്യ ഞാൻ നിങ്ങൾക്ക്
എന്നിൽ പാർക്കാൻ ഇടം നൽകിയപ്പോൾ,
നിങ്ങളോ... എന്നെ മലിനമാക്കി.
എന്റെ തണൽ വൃക്ഷമാകുന്ന
കൈകൾ നിങ്ങൾ വെട്ടിനശിപ്പിച്ചു...
എന്നിട്ടും വിട്ടില്ല...
പ്ലാസ്റ്റിക്ക് കവറുകളും മലിനീകരണങ്ങൾ കൊണ്ടും
എന്നെ നിങ്ങൾ നശിപ്പിക്കാൻ നോക്കുന്നു...
എന്റെ നെഞ്ചിൽ നിങ്ങൾ കൂറ്റൻ കെട്ടിടങ്ങളും വൻകമ്പനികളും മറ്റുമായി വന്നു...
എന്റെ പുഴകൾ എവിടെ?
പുകകൾ എന്നെ വിഴുങ്ങുന്നു.....
നിങ്ങൾ അറിയുന്നില്ല
പുരോഗമനത്തിന്റെ മറവിൽ എന്റെ നെഞ്ചകം പിച്ചിച്ചീന്തിയപ്പോൾ
നീ അറിഞ്ഞില്ല അതിലെ അവസാന ശ്വാസം നിന്റേതാകുമെന്ന്.....
നീ കൂട്ടിലടച്ചതൊക്കെ നിന്നെ കൂട്ടിലാകുന്ന ഒരു ദിനം വരുമെന്ന്......
എന്തിനു പറയുന്നു.. ചവറുകൾ കൂട്ടി കൊതുകുകൾ നിങ്ങൾക്ക് മാരക വ്യാധി തന്നില്ലേ..!
പക്ഷി മൃഗാധികളെ നിങ്ങൾ വെറുതെ വിടാത്തതിലൂടെ...
അവരും നിങ്ങളെ
മാരക വ്യാധിയിലേക്ക് നയിച്ചില്ലേ..
എനിക്ക് ഇത്തിരി ജലം നൽകൂ....
ഞാൻ സ്വപ്നം കാണുന്നു... വരും തലമുറകൾ....
മാലിന്യങ്ങൾ എൻ്റെ മേൽ വലിച്ചെറിയാത്ത കാലം...
എന്റെ തണൽ വൃക്ഷങ്ങൾ പൂക്കൾ പൂമ്പാറ്റകൾ നദികൾ എല്ലാം വീണ്ടും വരും....
ഞാനും പുനർജനിക്കും നാടിനായി....
ഒരു ഇറ്റ് ജലം നൽകൂ എനിക്കിനിയും ഉണരാനായ്...

വിഷ്ണു.വി
2 A സെന്റ് റോക്സ് റ്റി റ്റി ഐ/എൽ പി എസ് തോപ്പ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത